For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി കൈപിടിച്ചുയര്‍ത്തി, പക്ഷെ കോലി കൈവിട്ടു! മൂന്ന് ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ക്രിക്കറ്റില്‍ ഓരോ നായകന്മാര്‍ക്കും ഓരോ ശൈലിയാണ്. ടീം തിരഞ്ഞെടുപ്പ് മുതല്‍ കളത്തിലെ പെരുമാറ്റത്തില്‍ വരെ ഈ മാറ്റം കാണാനാവും. എല്ലാ നായകന്മാരുടെയും ചിന്തയും തന്ത്രങ്ങളും വ്യത്യസ്തമായതിനാല്‍ അവരുടെ താരങ്ങളോടുള്ള സമീപനത്തിലും മാറ്റമുണ്ടാവും. എംഎസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ്. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി ലോക ക്രിക്കറ്റില്‍ത്തന്നെ വലിയ ഇംപാക്ട് സൃഷ്ടിച്ച നായകനാണ്.

രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി നായകസ്ഥാനം ലഭിക്കുകയും വളര്‍ന്നുവരികയും ചെയ്ത താരമാണ് ധോണി. അതുവരെയുള്ള ശൈലിയെ പൊളിച്ചെഴുതിയ ധോണി തന്റെ ശൈലിക്ക് അനുയോജ്യരായ ചില താരങ്ങളെ വളര്‍ത്തുകയും ചെയ്തു. ഇവരെയെല്ലാം വിശ്വസ്തരായി കണ്ട ധോണിക്ക് തെറ്റിയുമില്ല. ധോണി പിന്തുണച്ച താരങ്ങളെല്ലാം മികവുകാട്ടി ശ്രദ്ധ നേടിയവരാണ്. എന്നാല്‍ ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ ഇവരുടെ കഷ്ടകാലവും തുടങ്ങി.

ധോണിക്ക് ശേഷം വിരാട് കോലി നായകനായപ്പോള്‍ പ്രതീക്ഷിച്ച പിന്തുണ ഇവര്‍ക്ക് ലഭിക്കാതെ പോയി. ഇത്തരത്തില്‍ ധോണിയുടെ വിശ്വസ്തരായിരുന്ന താരങ്ങളില്‍ കോലി വലിയ പിന്തുണ നല്‍കാതിരുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെയാള്‍ ആര്‍ അശ്വിനാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ വജ്രായുധമാണ് അശ്വിന്‍. എംഎസ് ധോണിയെപ്പോലെ വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് അശ്വിന്‍. എതിരാളികളുടെ ചിന്തക്ക് മുകളില്‍ പന്തെറിയാന്‍ കഴിവുണ്ട്.

ധോണി നയിച്ചിരുന്നപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും അശ്വിന്‍ നിറ സാന്നിധ്യമായിരുന്നു. എന്നാല്‍ കോലി നായകനായ ശേഷം അശ്വിന് ഈ പിന്തുണ ലഭിച്ചില്ല. ടെസ്റ്റില്‍ മാത്രം അശ്വിനെ കളിപ്പിക്കാനാണ് കോലി ആഗ്രഹിച്ചത്. ഈ സമയത്ത് യുസ് വേന്ദ്ര ചഹാല്‍-കുല്‍ദീപ് യാദവ് സ്പിന്‍ കൂട്ടുകെട്ടിനെയാണ് കോലി പിന്തുണച്ചത്. ഇന്ത്യയുടെ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ പോലും കോലിക്ക് കീഴില്‍ തഴയപ്പെട്ടു. ഇടവേളക്ക് ശേഷം ഗംഭീരമായി തിരിച്ചെത്തിയെങ്കിലും കോലി ജഡേജയെ തഴഞ്ഞിരുന്നു.

ms dhoni, virat kohli

കുല്‍-ചാ സ്പിന്‍ കൂട്ടുകെട്ട് ഏറെ നാള്‍ തുടര്‍ന്ന ശേഷം ജഡേജ തിരിച്ചെത്തിയതോടെ ഇതും പൊളിഞ്ഞു. രോഹിത് ശര്‍മ ഇപ്പോള്‍ നയിക്കുമ്പോള്‍ മികച്ചൊരു സ്പിന്‍ കൂട്ടുകെട്ട് ടീമിലില്ലെന്നതാണ് വസ്തുത. അശ്വിനെ കോലി വിദേശ ടെസ്റ്റ് പരമ്പരകളിലും വിശ്വസിച്ചില്ല. 2021ലെ ഇംഗ്ലണ്ട് പര്യടനത്തിലും 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ഒരു മത്സരം പോലും അശ്വിനെ കളിപ്പിച്ചില്ല. ഇന്ത്യന്‍ ടീമിലെ തഴയലിനെക്കുറിച്ച് അശ്വിന്‍ പല തവണ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

സുരേഷ് റെയ്‌നയാണ് മറ്റൊരാള്‍. ധോണിക്ക് കീഴില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായിരുന്നു റെയ്‌ന. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ റെയ്‌നക്ക് കഴിവുണ്ടായിരുന്നു. ധോണിയുമായി അടുത്ത സൗഹൃദമുള്ള താരമാണ് റെയ്‌ന. ഐപിഎല്ലില്‍ സിഎസ്‌കെയില്‍ ധോണി തലയാണെങ്കില്‍ റെയ്‌ന ചിന്ന തലയായിരുന്നു. ഈ പരിഗണന ധോണി നായകനായിരുന്നപ്പോള്‍ റെയ്‌നക്ക് ഇന്ത്യന്‍ ടീമില്‍ ലഭിച്ചിരുന്നു.

എന്നാല്‍ കോലി നായകനായ ശേഷം റെയ്‌നയില്‍ വലിയ താല്‍പര്യം കാട്ടിയില്ല. ഫിനിഷര്‍ റോളില്‍ മികവുള്ള താരമായിട്ടും റെയ്‌നയില്‍ വലിയ താല്‍പര്യം കാട്ടാനോ പിന്തുണക്കാനോ കോലി തയ്യാറായില്ല. 2017ല്‍ മൂന്ന് ഏകദിനം കളിച്ച താരം പിന്നീട് തഴയപ്പെട്ടു. 2018ലെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്നും ഒഴിവാക്കിയതോടെ തിരിച്ചുവരവ് അസാധ്യമായി. ഐപിഎല്ലില്‍ കളിതുടര്‍ന്നെങ്കിലും കോലി പിന്തുണക്കാത്തതിനാല്‍ തിരിച്ചുവരവ് അസാധ്യമായി.

മൂന്നാമത്തെ താരം അജിന്‍ക്യ രഹാനെയാണ്. ടോപ് ഓഡറിലും ഓപ്പണിങ്ങിലും ധോണി വിശ്വസിച്ചിരുന്ന താരമാണ് അജിന്‍ക്യ രഹാനെ. എന്നാല്‍ കോലി പരിമിത ഓവറില്‍ രഹാനെയെ പിന്തുണച്ചില്ല. ടെസ്റ്റില്‍ രഹാനെയെ ചേര്‍ത്തുനിര്‍ത്താതെ മറ്റ് വഴിയില്ലായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ മികച്ച നാലാം നമ്പറില്ലാതെ ഇന്ത്യ പ്രയാസപ്പെട്ടപ്പോഴും രഹാനെയെ കോലി പിന്തുണച്ചില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും റെയ്‌ന പുറത്തായിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ എംഎസ് ധോണി നായകനായ സിഎസ്‌കെയില്‍ കളിച്ച് ഗംഭീര പ്രകടനം നടത്തി തിരിച്ചെത്താന്‍ രഹാനെക്കായി. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം പോലും രഹാനെക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.

Story first published: Thursday, June 22, 2023, 7:01 [IST]
Other articles published on Jun 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+