Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫേവറിറ്റ് ഇന്ത്യന്‍ ഫീല്‍ഡറെ തിരഞ്ഞെടുത്ത് റോഡ്‌സ്... യുവിയും ജഡേജയുമല്ല, ഇപ്പോള്‍ ടീമിന് പുറത്ത്

ജൊഹാനസ്‌ബെര്‍ഗ്: ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങിലെ ആദ്യ സൂപ്പര്‍ ഹീറോയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ബാറ്റിങ്, ബൗളിങ് എന്നിവയിലൂടെ മാത്രമല്ല ഫീല്‍ഡിങിലൂടെയും കളി ജയിക്കാന്‍ കഴിയുമെന്ന് പല തവണ ലോകത്തിനു കാണിച്ചുതന്ന താരം കൂടിയാണ് അദ്ദേഹം.

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഫേവറിറ്റ് ഫീല്‍ഡര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റോഡ്‌സ്. ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ഫീല്‍ഡറെന്നു അദ്ദേഹം വ്യക്തമാക്കി.

റെയ്‌നയുടെ ഫിറ്റ്‌നസ്

റെയ്‌നയുടെ ഫിറ്റ്‌നസ്

ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരെന്നു ചോദിച്ചാല്‍ റെയ്‌നയെന്നാണ് തന്റെ ഉത്തരം. ലോക ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ മികച്ചവരുടെ നിരയില്‍ റെയ്‌നയുമുണ്ടാവും. ഇപ്പോള്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന ടീമില്‍ നിന്നൊഴിവാക്കപ്പെട്ടിരിക്കുന്നത്. കോലി അദ്ദേഹത്തില്‍ സംതൃപ്തനല്ല. ഇതു വളരെ കൗതുകകരമായാണ് തനിക്കു തോന്നുന്നത്.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ഫീല്‍ഡിങില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. ടീമിന്റെ ഫീല്‍ഡിങ് നിലവാരെ ഏറെ ഉയര്‍ന്നു കഴിഞ്ഞു. ഓരോ താരവും ഫീല്‍ഡില്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കുന്നതെന്നും റോഡ്‌സ് വിശദമാക്കി.

ജഡേജ, ഗുപ്റ്റില്‍

ജഡേജ, ഗുപ്റ്റില്‍

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണെന്നു റോഡ്‌സ് അഭിപ്രായപ്പെട്ടു. ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ നേരിയ മുന്‍തൂക്കം ഗുപ്റ്റിലിനാണ്. റോക്കറ്റ് വേഗത്തില്‍ ചലിക്കുന്ന കൈകളാണ് ജഡേജയുടെ ആയുധം. ഫീല്‍ഡില്‍ എല്ലായ്‌പ്പോഴും ഉണര്‍ന്നിരിക്കുന്ന താരമാണ് അദ്ദേഹം. ഗുപ്റ്റിലും ഇതുപോലെ തന്നെയാണ്. തന്റെ ദിശയില്‍ വരുന്ന ഒന്നും അദ്ദേഹം വിട്ടു കളയാറില്ലെന്നും റോഡ്‌സ് പറഞ്ഞു.

ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്

ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്

ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കു ഈ വര്‍ഷം റോഡ്‌സും അപേക്ഷിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമായുള്ള കരാര്‍ ഇന്ത്യ നീട്ടിയതോടെ റോഡ്‌സ് നിരാശനാവുകയായിരുന്നു.
ഭാവിയില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചാവാന്‍ അവസരം ലഭിച്ചാല്‍ ഫിറ്റ്‌നസിനല്ല, മറിച്ച് ചുറുചുറുക്കിനാണ് താന്‍ പ്രാധാന്യം നല്‍കുകയെന്നു അദ്ദേഹം വ്യക്തമാക്കി. ഫീല്‍ഡിങെന്നാല്‍ നേര്‍ദിശയിലുള്ള ഓട്ടമല്ല. മറിച്ച് വളരെ സ്വാഭാവികമായുള്ള ചലനമാണ്. ഫുട്‌ബോളും കളിക്കുന്ന കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ മിടുക്കരാണ്. ജഡേജയെപ്പോലുളളവര്‍ അനായാസം ഏതു ദിശയിലേക്കും ചലിക്കാന്‍ ശേഷിയുള്ളവരാണെന്നും റോഡ്‌സ് വിലയിരുത്തി.

Story first published: Thursday, October 17, 2019, 12:37 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+