For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെംഗളൂരു ടെസ്റ്റ്: രണ്ടാം ദിവസം മഴ കളിച്ചു

By Athul

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ജയത്തിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തി മഴ എത്തി. ടെസ്റ്റിന്റെ രണ്ടാം ദിവസം മഴമൂലം ഒരുപന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. വരുന്ന ദിവസങ്ങളിലും മഴ വില്ലനാകുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

രാത്രി പെയ്ത മഴയില്‍ ഗൗണ്ട് ഉണങ്ങാത്തതിനാല്‍ രാവിലെ നിശ്ചിത സമയത്ത് കളി ആരംഭിക്കാനായില്ല. ഉച്ചയ്ക്ക് പിച്ച് പരിശോധിച്ച മാച്ച് റഫറി, രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കുന്നതായി അറിയിച്ചു.

india vs south africa

ആദ്യദിനം തന്നെ ദക്ഷിണാഫ്രിക്കയെ പുറത്താക്കി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ദിനം ഇന്നിംങ്‌സ് ലീഡെന്ന പ്രതീക്ഷയാണ് മഴ തല്ലിക്കെടുത്തിയത്. ഒന്നാം ഇന്നിംങ്‌സില്‍ 214 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ദിനം തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സ് നേടിയിട്ടുണ്ട്. പത്തു വിക്കറ്റും കൈയ്യിലിരിക്കെ ദക്ഷിണാഫ്രിക്കയെ മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇനി 134 റണ്‍സ് കൂടിമതി.

ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ചെറുക്കാനായില്ല. നൂറാം ടെസ്റ്റിനിറങ്ങിയ ഡിവില്ലിയേഴ്‌സിന്(85) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്ത് നില്‍ക്കാനായത്. അശ്വനും രവീന്ദ്ര ജഡേജയും നാലുവിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യ, ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. വിജയ് 28 റണ്‍സുമായും ധവാന്‍ 45 റണ്‍സുമായും ക്രീസില്‍ ഉണ്ട്.

Story first published: Sunday, November 15, 2015, 16:54 [IST]
Other articles published on Nov 15, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+