For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മഴഭീതിയില്‍ പൂനെ... കാലാവസ്ഥാ റിപ്പോര്‍ട്ട് ഇങ്ങനെ, ആരാധകര്‍ക്ക് നിരാശ

പൂനെയില്‍ ശക്തമായ മഴയ്ക്കു സാധ്യത

India vs South Africa 2nd Test: Weather Forecast For Pune Match | Oneindia Malayalam

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു തിരിച്ചടിയായി കാലാവസ്ഥാ റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മഴ വില്ലനാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്നത്. അടുത്ത 72 മണിക്കൂറിനുള്ളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അടുത്ത രണ്ടു ദിവസം മഴ പെയ്യാന്‍ സാധ്യത കൂടുതലാണെങ്കിലും പിന്നീട് അതിന്റെ ശക്തി കുറയും. 13, 14 തിയ്യതികളില്‍ ആകാശം മേഘാവൃതമാവുമെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

india

ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം മഴയെടുക്കുകയാണെങ്കില്‍ മല്‍സരം ടൈയില്‍ കലാശിക്കാനാണ് സാധ്യത. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരിക്കും ഇത്. കാരണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ മല്‍സരം. കളി ടൈ ആവുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും 13 പോയിന്റ് വീതം ലഭിക്കും.

വിശാഖപട്ടണത്ത് ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ആദ്യ ടെസ്റ്റിനും മഴ ഭീഷണിയുണ്ടായിരുന്നു. കളി തടസ്സപ്പെടാന്‍ സാധ്യത കൂടുതലാണെന്നു കാലാവസ്ഥാവിഭാഗം മുന്നറിയിപ്പും നല്‍കിയിരുന്നു. ആദ്യദിനം പിച്ചിലെ ഈര്‍പ്പം കാരണം കളി നേരത്തേ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു. പൂനെ ടെസ്റ്റില്‍ ജയിക്കാനായാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടാന്‍ ഇന്ത്യക്കു കഴിയും. രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുക.

Story first published: Wednesday, October 9, 2019, 14:45 [IST]
Other articles published on Oct 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+