ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംഎസ് ധോണിയുടെ സ്ഥാനം മറ്റാര്‍ക്കും നേടിയെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ ഉന്നതങ്ങളിലാണ്. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിറ സാന്നിധ്യമായിരുന്നു. നീളന്‍ മുടിയുമായെത്തി ഇന്ത്യന്‍ ആരാധകരുടെ മനസ് കീഴടക്കിയ ധോണി 41ാം വയസിലും ഐപിഎല്ലില്‍ വിസ്മയിപ്പിക്കുകയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ധോണിയെപ്പോലെ ആരാധകരെ സൃഷ്ടിച്ച മറ്റൊരു ഇന്ത്യന്‍ താരവുമില്ലെന്ന് പറയാം. നിരവധി വനിതാ ആരാധകരുടെ മനസ് കീഴടക്കിയ ധോണി സാക്ഷിയെയാണ് വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഈ വിവാഹം. ഇന്ന് എല്ലാവരുടെയും മാതൃകാ ദമ്പതികളായി സാക്ഷിയും ധോണിയും ജീവിതം മുന്നോട്ട് പോകുന്നു. എന്നാല്‍ സാക്ഷിയായിരുന്നോ ധോണിയുടെ ആദ്യത്തെ കാമുകി?
സാക്ഷിയുമായി ധോണി പ്രണയത്തിലാവുന്നതിന് മുമ്പ് പ്രശസ്തരായ അഞ്ചുപേരുമായി ധോണിയുടെ പേര് ഗോസിപ്പ് കോളത്തില്‍ എത്തിയിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് അറിയാം. ധോണിയുടെ ആദ്യത്തെ കാമുകിയായി പറയുന്നത് പ്രിയങ്ക ജായെയാണ്. 2002ലായിരുന്നു ഈ ബന്ധം. ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ശ്രമം നടത്തുന്ന സമയത്തായിരുന്നു ഈ പ്രണയം. ആ സമയത്ത് ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്ക് ധോണിയെത്തിയിരുന്നില്ല.
പ്രിയങ്കയ്ക്ക് പിന്നീടൊരു അപകടം ഉണ്ടാവുകയും തുടര്‍ന്ന് ഈ പ്രണയ ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുകയായിരുന്നു. പ്രശസ്ത ബോളിവുഡ് നായിക ദീപിക പദുക്കോണുമായി ധോണി പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2007ല്‍ ദീപികയുമായി ധോണി ഡേറ്റ് ചെയ്തിരുന്നു. ആ സമയത്ത് ദീപിക ബോളിവുഡ് അരങ്ങേറ്റം നടത്തിയിട്ടില്ല. പിന്നീടാണ് ദീപിക ഓം ശാന്തി ഓം സിനിമയിലൂടെ അരങ്ങേറ്റം നടത്തുന്നത്.

ഇതിന് ശേഷം സൂപ്പര്‍ നായികയായി ദീപിക പെട്ടെന്ന് വളര്‍ന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചതോടെ ധോണിയും സൂപ്പര്‍ താരമായി മാറി. രണ്ടുപേരും തങ്ങളുടെ മേഖലയില്‍ തിരക്കിലായതോടെ ഈ പ്രണയ ബന്ധം തകര്‍ന്നു. നേരത്തെ യുവരാജ് സിങ്ങുമായും ദീപിക പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ദീപികയെ സിനിമയിലേക്കെത്തിച്ചത് യുവരാജായിരുന്നുവെന്ന ഗോസിപ്പുകളുമുണ്ടായിരുന്നു.
മൂന്നാമതായി പ്രീതി സിമോസാണ് ധോണിയുടെ കാമുകിമാരുടെ പട്ടികയിലുള്ളത്. രണ്ട് പേരെയും പൊതുസ്ഥലത്ത് ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇരുവരും പ്രണയം തുറന്നു സമ്മതിച്ചിരുന്നില്ല. എന്നാല്‍ അധികനാള്‍ ഈ പ്രണയ ബന്ധം നീണ്ടില്ല. സിനിമാ താരം റായ് ലക്ഷ്മിയും ധോണിയും തമ്മിലുള്ള പ്രണയ വാര്‍ത്തകളും ഗോസിപ്പ് കോളങ്ങളിലെത്തിയിരുന്നു. 2009ലായിരുന്നു ഇത്. സിഎസ്‌കെയില്‍ വെച്ചുള്ള പരിചയമാണ് പ്രണയമായത്. എന്നാല്‍ ഈ പ്രണയവും വിവാഹത്തിലേക്കെത്തിയില്ല.
ധോണിയുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് ഒരു തവണ റായ് ലക്ഷ്മി തന്നെ തുറന്നുപറഞ്ഞിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം സജീവമായുള്ള റായ് ലക്ഷ്മി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ധോണിയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളെത്തിയ മറ്റൊരു നായിക അസിനാണ്. തമിഴ്, ഹിന്ദി, മലയാളം സിനിമകളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ ഹസിനുമായി 2010 കാലഘട്ടത്തില്‍ ധോണി പ്രണയത്തിലായിരുന്നുവെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയത്.
2010ലെ ഐപിഎല്ലിനിടെ ധോണി ഹസിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതോടെ പ്രണയ ഗോസിപ്പുകള്‍ വീണ്ടും ശക്തമായെത്തി. 2011ല്‍ ശ്രീലങ്കയില്‍ പൊതുപരിപാടിയില്‍ വെച്ച് ഇരുവരേയും ഒരുമിച്ചും കണ്ടിരുന്നു. എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. പിന്നീടാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന സാക്ഷിയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. ഇപ്പോള്‍ സിവയെന്ന പേരില്‍ ഇരുവര്‍ക്കുമൊരു മകളുണ്ട്. ധോണിയെപ്പോലെ തന്നെ സാക്ഷിയും സിവയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്.