For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തണം രണ്ടു മാറ്റങ്ങള്‍, അവര്‍ ടീമിലേക്കു വരട്ടെ- കൈഫ്

26 മുതല്‍ മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

1

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലേറ്റ കനത്ത പരാജയത്തോടെ രണ്ടാം ടെസ്റ്റില്‍ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായി മാറിയിരിക്കുകയാണ്. 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഈ ടെസ്റ്റില്‍ ജയിച്ചുകയറണമെങ്കില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ ഫീല്‍ഡറും ബാറ്റ്‌സ്മാനുമായിരുന്ന മുഹമ്മദ് കൈഫ്.

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ കീഴടങ്ങിയത്. എട്ടു വിക്കറ്റിന് ഓസീസ് ജയിച്ചുകയറുകയായിരുന്നു. ആദ്യ രണ്ടു ദിവസവും മുന്‍തൂക്കം നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ പതനം.

രാഹുലും ഗില്ലും ടീമിലെത്തണം

രാഹുലും ഗില്ലും ടീമിലെത്തണം

മെല്‍ബണില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനെക്കുറിച്ചു പറയുമ്പോള്‍ ഇന്ത്യക്കു ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുണ്ട്. കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിന് പുറത്തുണ്ട്. വിരാട് കോലി നാട്ടിലേക്കു മടങ്ങുകയാണെന്നും കൈഫ് വിശദമാക്കി.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാമിന്നിങ്‌സില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ചില മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.

രാഹുലിനെ കളിപ്പിക്കണം

രാഹുലിനെ കളിപ്പിക്കണം

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ കെഎല്‍ രാഹുലിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നു കൈഫ് ആവശ്യപ്പെട്ടു. രാഹുല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ മല്‍സരപരിചയം തന്നെയാണ് കാരണം.
ഇന്ത്യന്‍ ടീമില്‍ നിന്നും നേരത്തേ മോശം ഫോം കാരണം പുറത്തായ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പ്രകടനം മെച്ചപ്പെടുത്താന്‍ രാഹുല്‍ കഠിനാധ്വാനം നടത്തിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഏറെ പുരോഗതിയുണ്ടാക്കിയതായും കൈഫ് വിശദമാക്കി. ഓസീസിനെതിരേ സമാപിച്ച ഏകദിന, ടി20 പരമ്പരകളില്‍ നല്ല പ്രകടനമായിരുന്നു കൈഫിന്റേത്. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ടെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ശുഭ്മാന്‍ ഗില്ലിനും അവസരം നല്‍കണം

ശുഭ്മാന്‍ ഗില്ലിനും അവസരം നല്‍കണം

യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനും മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ അവസരം നല്‍കണമെന്നു കൈഫ് നിര്‍ദേശിച്ചു. ഒരുപാട് പേര്‍ പ്രശംസിക്കുന്ന ബാറ്റ്‌സ്മാനാണ് ഗില്‍. വളരെ സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു വേണ്ടിയും താരം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും കൈഫ് വിലയിരുത്തി.
ഐപിഎല്ലിലുല്‍പ്പെടെ സമീപകാലത്ത് തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്കു ഇന്ത്യ അവസരം നല്‍കണമെന്നു വിശ്വസിക്കുന്നയാളാണ് താനെന്നും കൈഫ് പറഞ്ഞു

Story first published: Sunday, December 20, 2020, 11:57 [IST]
Other articles published on Dec 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+