For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും റിഷഭും തിരിച്ചെത്തും, ആരൊക്കെ വഴിമാറും? ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് 11 ഇതാ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര നേട്ടമായിത്തന്നെ വിശേഷിപ്പിക്കാം. ആദ്യ മത്സരം 28 റണ്‍സിന് തോറ്റ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. 4-1നാണ് ഇന്ത്യ പരമ്പര അലമാരയിലെത്തിച്ചത്. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും ഇന്ത്യക്ക് പരമ്പര നേടിയെടുക്കാനായി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണിത്.

ഇന്ത്യ അവസരം നല്‍കിയ യുവതാരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ നിലവില്‍ പരിക്കിന്റെ പിടിയിലുള്ള സീനിയര്‍ താരങ്ങളെല്ലാം ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുമ്പോള്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും തുടരും. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇവരുടേതാണ്.

ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്. യശ്വസി ജയ്‌സ്വാള്‍ രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ രോഹിത് ശര്‍മ രണ്ട് സെഞ്ച്വറിയും നേടി. നിലവിലെ ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണിങ് കൂട്ടുകെട്ട് ഇതാണ്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ തുടരും. മൂന്നാം നമ്പറില്‍ പതിയെ താളം കണ്ടെത്താന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. സെഞ്ച്വറിയും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമടക്കം മാച്ച് വിന്നറാവാന്‍ ഗില്ലിനായി.

നാലാം നമ്പറിലേക്ക് വിരാട് കോലി തിരിച്ചെത്തും. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോലി ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു. കോലി കൂടി ഉണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിച്ചേനെ. കോലി വരുമ്പോള്‍ നാലാം നമ്പറില്‍ കളിച്ച ദേവ്ദത്ത് പടിക്കലിന് പുറത്തിരിക്കേണ്ടി വരും. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കും. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള രാഹുലിന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായിരുന്നു.

india cricket

എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ താരം തയ്യാറെടുക്കുകയാണ്. രാഹുല്‍ ഫിറ്റാണെങ്കില്‍ അഞ്ചാം നമ്പറില്‍ അദ്ദേഹം തുടരുമെന്നുറപ്പാണ്. രാഹുല്‍ വന്നാല്‍ സര്‍ഫറാസ് ഖാന്റെ ചീട്ടുകീറും. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന താരമാണെങ്കിലും രാഹുലിന്റെ അനുഭവസമ്പത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ സര്‍ഫറാസ് ഖാന്‍ പ്ലേയിങ് 11 പുറത്തിരിക്കാനാണ് സാധ്യത കൂടുതല്‍. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് കളിക്കും.

കാര്‍ അപകടത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന റിഷഭ് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി റിഷഭ് കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. റിഷഭ് വരുമ്പോള്‍ ദ്രുവ് ജുറേലിന് വഴി മാറിക്കൊടുക്കേണ്ടി വരും. റിഷഭിന്റെ ബാക്കപ്പ് കീപ്പറായിട്ടാവും ജുറേലിനെ പരിഗണിക്കുക. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുണ്ടാവും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ജഡേജയുടെ മികവ് ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്നതാണ്.

എട്ടാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവ് ഒമ്പതാം നമ്പറില്‍ വേണം. ഇന്ത്യ ടെസ്റ്റില്‍ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് കുല്‍ദീപ് യാദവ്. അശ്വിനും ജഡേജയുമുള്ളപ്പോള്‍ത്തന്നെ തന്റെ മികവ് തെളിയിക്കാന്‍ കുല്‍ദീപിന് പല തവണ സാധിച്ചിട്ടുണ്ട്.

ചൈനാമാന്‍ സ്പിന്നര്‍ക്ക് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പാണ്. 10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കണം. ഇംഗ്ലണ്ട് പരമ്പരയിലും ബുംറ കസറിയിരുന്നു. മുഹമ്മദ് ഷമിയാണ് 11ാമന്‍. പരിക്കിന്റെ പിടിയിലുള്ള ഷമി തിരിച്ചുവരാന്‍ അല്‍പ്പം കൂടി സമയമെടുത്തേക്കും. ബാക്കപ്പായി മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താം.

Story first published: Monday, March 11, 2024, 7:49 [IST]
Other articles published on Mar 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+