Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗില്ലിനും സിറാജിനും അരങ്ങേറ്റം- രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അറിയാം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ശനിയാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ ഇന്ത്യ നാലു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രണ്ടു പേരെ ഒഴിവാക്കിയപ്പോള്‍ രണ്ടു പേരെ നഷ്ടമാവുകയും ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. പൃഥ്വി ഷാ, വൃധിമാന്‍ സാഹ എന്നിവര്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

ഗില്ലിനും സിറാജിനും അരങ്ങേറ്റം രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിങ്ങനെ
1

ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരാണ് രണ്ടാംടെസ്റ്റില്‍ പുതുതായി ഇന്ത്യന്‍ ടീമിലെത്തിയത്. ഇവരില്‍ ഗില്ലിനും സിറാജിനും ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ് മെല്‍ബണിലേത്. ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിനെ തുടര്‍ന്നാണ് പൃഥ്വി, സാഹ എന്നിവരെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ നിന്നൊഴിക്കിയത്. പകരം ഗില്‍, പന്ത് എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.

ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ കോലിക്കു പകരം പരിക്കു ഭേദമായെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ മടങ്ങിയെത്തി. പരിക്കു കാരണം ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ ഷമിക്കു പകരം പുതുമുഖ പേസറായ സിറാജിനു നറുക്കുവീഴുകയായിരുന്നു.

2

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തുന്ന കെഎല്‍ രാഹുല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമിലെത്തുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല. പകരം 21 കാരനായ ഗില്ലില്‍ വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. മായങ്ക് അഗര്‍വാളിനൊപ്പം ഗില്ലായിരിക്കും മെല്‍ബണ്‍ ടെസ്റ്റില്‍ ഓപ്പണറായി കളിക്കുക. കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവര്‍ ബാറ്റിങില്‍ ഒരു സ്ഥാനം മുന്നേക്കു കയറും. പന്തായിരിക്കും ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെത്തും.

അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. രണ്ടര ദിവസം കൊണ്ടായിരുന്നു മല്‍സരം അവസാനിച്ചത്. രണ്ടാമിന്നിങ്‌സിലെ ബാറ്റിങ് ദുരന്തമായിരുന്നു ഇന്ത്യയെ നാണക്കേടിലേക്കു തള്ളിയിട്ടത്. വെറും 36 റണ്‍സിനു രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ പുറത്തായിരുന്നു. ഒരാള്‍ക്കു പോലും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Friday, December 25, 2020, 16:04 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+