Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ചെറിയ 'മീനല്ല', അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും!! വാനോളം പുകഴ്ത്തി മുന്‍ താരം

ദില്ലി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കാനിരിക്കെ യുവതാരം ലോകേഷ് രാഹുലിനെ വാനോളം പുകഴ്ത്തി മുന്‍ താരം ഫാറൂഖ് എഞ്ചിനിയര്‍ രംഗത്ത്. ടെസ്റ്റ് ടീമില്‍ രാഹുലും ഇടംനേടിയിട്ടുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് 26കാരനയ വലംകൈയന്‍ ബാറ്റ്‌സ്മാന്‍.

ഇംഗ്ലണ്ടിനെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ രാഹുല്‍ സെഞ്ച്വറി നേടിയിരുന്നു. അവസാനമായി എസെക്‌സിനെതിരേയുള്ള മല്‍സരത്തിലും താരം അര്‍ധസെഞ്ച്വറി കണ്ടെത്തിയിരുന്നു.

അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും

അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും

ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറോ സുനില്‍ ഗവാസ്‌കറോ ആവാനുള്ള മികവ് രാഹുലിനുണ്ടെന്ന് ഫാറൂഖ് ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറാന്‍ രാഹുലിനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുലിനെ വാനോളം പുകഴ്ത്തി ഫാറൂഖ് സംസാരിച്ചത്.

 രാഹുല്‍ തകര്‍പ്പന്‍ താരം

രാഹുല്‍ തകര്‍പ്പന്‍ താരം

തകര്‍പ്പന്‍ താരമാണ് രാഹുല്‍. തന്നെ സംബന്ധിച്ചിടത്തോളം സച്ചിനെയും ഗവാസ്‌കറെപ്പോലെയുമാണ് അദ്ദേഹം. ഇതിഹാസ ബാറ്റ്‌സ്മാനായി ഭാവിയില്‍ മാറാനുള്ള ശേഷി രാഹുലിനുണ്ട്. വളറെ പ്രതിഭാശാലിയാണ് അദ്ദേഹം. രാഹുലിന്റെ പ്രകടനം തന്നെ വളരെയേറെ ആകര്‍ഷിച്ചതായും ഫാറൂഖ് വ്യക്തമാക്കി.

വലിയ നിരാശയുണ്ടാക്കും

വലിയ നിരാശയുണ്ടാക്കും

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും രാഹുല്‍. മികച്ച പ്രകടനം തന്നൊണ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതിന് രാഹുലിനു സാധിച്ചില്ലെങ്കില്‍ തനിക്കു വലിയ നിരാശയുണ്ടാവുമെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെയും ഫാറൂഖ് പറഞ്ഞു.

കോലിക്കു ഗുണം ചെയ്യുമായിരുന്നു

കോലിക്കു ഗുണം ചെയ്യുമായിരുന്നു

കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കു വേണ്ടി കളിക്കാന്‍ കോലിക്കായിരുന്നെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവുമായിരുന്നുവെന്ന് ഫാറൂഖ് അഭിപ്രായപ്പെട്ടു. പരിക്കു മൂലം കൗണ്ടി ക്രിക്കറ്റില്‍ നിന്നും കോലി പിന്‍മാറുകയായിരുന്നു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി നിരാശപ്പെടുത്തിയിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനാണ് അദ്ദേഹത്തിന് പലപ്പോഴും വില്ലനായത്. ഇത്തവണ കൗണ്ടിയില്‍ കളിച്ചിരുന്നെങ്കില്‍ കോലിക്ക് ഏറെ അനുഭവസമ്പത്ത് ലഭിക്കുമായിരുന്നുവെന്നും ഫാറൂഖ് വിശദമാക്കി.

കോലി ഏറെ മെച്ചപ്പെട്ടു

കോലി ഏറെ മെച്ചപ്പെട്ടു

2014ലെ അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും കോലി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം അദ്ദേഹത്തിന് കാഴ്ചവയ്ക്കാനാവുമെന്നാണ് കരുതുന്നത്. കൗണ്ടിയില്‍ കളിച്ചിരുന്നെങ്കില്‍ കോലിക്ക് അതു നല്ലൊരു തയ്യാറെടുപ്പാവുമായിരുന്നു. ആത്മവിശ്വാസമാണ് ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ ആയുധമെന്നും ഫാറൂഖ് അഭിപ്രായപ്പെട്ടു.

പന്തും കുല്‍ദീപും വേണം

പന്തും കുല്‍ദീപും വേണം

താനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ യുവതാരങ്ങളായ റിഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ഫാറൂഖ് പറഞ്ഞു.
കുല്‍ദീപ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു. പന്ത് വളരെ പ്രതീക്ഷ നല്‍കുന്ന താരമാണ്. ചെറുപ്രായത്തില്‍ തന്നെ വേണ്ട പിന്തുണയും പ്രോല്‍സാഹനവും നല്‍കിയില്ലെങ്കില്‍ താരത്തിനു ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും ഫാറൂഖ് ചൂണ്ടിക്കാട്ടി.

Story first published: Tuesday, July 31, 2018, 13:59 [IST]
Other articles published on Jul 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+