വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷ്ട ഫുട്‌ബോള്‍ ക്ലബ്ബിനെയും താരത്തെയും വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി; റയലോ ബാഴ്‌സയോ അല്ല

ദില്ലി: രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വലിയൊരു ഫുട്‌ബോള്‍ പ്രേമിയാണെന്നത് അധികമാരും അറിയാത്ത രഹസ്യമാണ്. രാഷ്ട്രീയ തിരക്കുകള്‍ക്കിടെ സ്ഥിരമായി ഫുട്‌ബോള്‍ കളി കാണാറില്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും ഇഷ്ട്‌പെട്ട ഫുട്‌ബോള്‍ ടീമുണ്ട്. പൊതു തെരഞ്ഞെടുപ്പിനിടെയുള്ള ഒരു പരിപാടിയില്‍ രാഹുല്‍ അത് വെളിപ്പെടുത്തുകയും ചെയ്തു.

rahul

രാഹുല്‍ ഗാന്ധിയുടെ ഇഷ്ട ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ്. റൊണാള്‍ഡോ കളിക്കുന്ന ക്ലബ്ബുകളോടാണ് രാഹുലിന്റെ പ്രിയവും. നേരത്തെ റയല്‍ മാഡ്രിഡ് ആയിരുന്നു ഇഷ്ട ക്ലബ്ബ് എങ്കില്‍ ഇപ്പോള്‍ അത് യുവന്റസ് ആണ്. ബാഴ്‌സലോണയോ റയല്‍ മാഡ്രിഡോ ഏതാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇപ്പോഴും റയല്‍തന്നെയെന്ന് ഉത്തരം പറയുമെന്നും രാഹുല്‍ പറഞ്ഞു.

യൂറോ കപ്പ്: യോഗ്യത തേടി ക്രൊയേഷ്യയും ബെല്‍ജിയവും ഇന്നിറങ്ങും യൂറോ കപ്പ്: യോഗ്യത തേടി ക്രൊയേഷ്യയും ബെല്‍ജിയവും ഇന്നിറങ്ങും

തുടര്‍ച്ചയായി മൂന്നുതവണ റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റൊണാള്‍ഡോ കഴിഞ്ഞവര്‍ഷമാണ് 100 മില്യണ്‍ യൂറോ കരാറിന് യുവന്റസിലേക്ക് ചേക്കേറിയത്. റയലിനുവേണ്ടി 438 മത്സരങ്ങളില്‍നിന്നും 450 ഗോളുകള്‍ നേടിയ താരം യുവന്റസിലും ഗോളടിമേളമാണ്. സീസണില്‍ യുവന്റസിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനയുടെ മികവിലാണ് ടീം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിയത്.

Story first published: Thursday, March 21, 2019, 17:28 [IST]
Other articles published on Mar 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X