For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

98 റണ്‍സുമായി ദ്രാവിഡിന്റ മകന്‍! കിടു ഷോട്ടുകള്‍, വീഡിയോ വൈറല്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്ത് കിടിലന്‍ ബാറ്റിങുമായി കസറിയിരിക്കുകയാണ്. അച്ഛന്റെ ക്ലാസിക്ക് ഷോട്ടുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചില ഗംഭീര ഷോട്ടുകള്‍ ഫ്രണ്ട് ഫൂട്ടിലും ബാക്ക്ഫൂട്ടിലുമെല്ലാം സമിത്ത് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയിലായിരുന്നു കര്‍ണാടകയ്ക്കു വേണ്ടി സമിത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം.

ജമ്മു കാശ്മീരിനെതിരേ കര്‍ണാടക അനായാസം ജയിച്ചുകയറിയ മല്‍സരത്തിലാണ് സമിത്ത് ടീമിന്റെ ഹീറോയായത്. മല്‍സരത്തില്‍ 98 റണ്‍സാണ് ജൂനിയര്‍ ദ്രാവിഡ് സ്‌കോര്‍ ചെയ്ത്. ഈ മല്‍സരത്തില്‍ നിന്നുള്ള സമിത്തിന്റെ ബാറ്റിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുന്നത്. ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമിത്തിന്റെ ബാറ്റിങ് കണ്ട് ആരാധകരും ത്രില്ലടിച്ചിരിക്കുകയാണ്. പലരും സോഷ്യല്‍ മീഡിയയില്‍ കൗമാര താരത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

RAHUL DRAVID SAMIT DRAVID

സമിത്ത് ദ്രാവിഡ് വരെ പക്വതയുള്ള, ശക്തമായ പ്രതിരോധമുള്ള ബാറ്ററായിട്ടാണ് കാണപ്പെടുന്നതെന്നായിരുന്നു ആരാധകര്‍ പുകഴ്ത്തിയത്. ഷോട്ടുകള്‍ കളിക്കുമ്പോള്‍ വളരെ ബാലന്‍സായി നില്‍ക്കുന്ന സമിത്ത് ദ്രാവിഡിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. തലയും വളരെ സ്‌റ്റെഡിയായി കാണപ്പെടുന്നു. മികച്ചൊരു ബാറ്ററുടെ ലക്ഷണമാണിത്. അച്ഛനെപ്പോലെ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സമിത്തിനും സാധിക്കുമെന്നുറപ്പാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടകയ്ക്കു വേണ്ടി സമിത്ത് ദ്രാവിഡ് ബാറ്റ് ചെയ്യുന്ന വീഡിയോ കാണാം

എത്ര ഗംഭീരമായിട്ടാണ് സമിത്ത് ദ്രാവിഡ് ബാറ്റ് ചെയ്യുന്നത്. രാഹുല്‍ ദ്രാവിഡിനെയല്ല, മറിച്ച് ശുഭ്മന്‍ ഗില്ലിനെയാണ് ഷോട്ടുകള്‍ കാണുമ്പോള്‍ ഓര്‍മ വരുന്നത്. തീര്‍ച്ചയായും അച്ഛന്റെ അഭിമാനമായി മാറാനുള്ള പ്രതിഭ സമിത്തിനുണ്ട്. വൈകാതെ തന്നെ ഐപിഎല്ലിലും പിന്നീട് ഇന്ത്യന്‍ ടീമിലും സമിത്തിനെ കാണാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആരാധകര്‍ കുറിക്കുന്നു.

സ്‌പോര്‍ട്‌സില്‍ അച്ഛനേക്കാള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ മകനു സാധിച്ചിട്ടുണ്ടോയെന്നു അറിയില്ല. എന്നാല്‍ സമിത് ദ്രാവിഡ് ഈ പാരമ്പര്യം തകര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആരാധകര്‍ പറയുന്നു.

സ്‌കൂള്‍ തലം മുതല്‍ ക്രിക്കറ്റില്‍ സജീവമാണ് 18 കാരനായ സമിത്ത്. സ്‌കൂള്‍ ക്രിക്കറ്റില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു കര്‍ണാടകയുടെ സബ് ജൂനിയര്‍ ടീമുകളിലും താരത്തിനു അവസരം ലഭിക്കുകയായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ കര്‍ണാടകയുടെ അണ്ടര്‍ 14 ടീമുകള്‍ക്കായി സമിത്ത് കളിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും തിളങ്ങാന്‍ താരത്തിനു കഴിഞ്ഞു.

ഇതോടെയാണ് അണ്ടര്‍ 19 ടീമുകളിലും സമിത്തിനു ഇടം ലഭിച്ചത്. ഈ വര്‍ഷം വിനൂ മങ്കാദ് ട്രോഫിയിലൂടെയായിരുന്നു അണ്ടര്‍ 19 ക്രിക്കറ്റില്‍ താരത്തിന്റെ അരങ്ങേറ്റം. ദ്രാവിഡിന്റെ രണ്ടു ആണ്‍ മക്കളില്‍ മൂത്തയാളാണ് സമിത്ത്. ചേട്ടന്റെ വഴിയെ അനുജന്‍ അന്‍വയ് ദ്രാവിഡും ക്രിക്കറ്റിന്റെ പാത തന്നെ പിന്തുടരുകയാണ്. നിലവില്‍ കര്‍ണാടകയുടെ അണ്ടര്‍ 14 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അന്‍വയ്.

അതേസമയം, നിലവില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം സൗത്താഫ്രിക്കയിലാണ് രാഹുല്‍ ദ്രാവിഡുള്ളത്. അദ്ദേഹത്തിനു കീഴില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീം ഇന്ത്യ ഇവിടെ പരമ്പര കളിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പോടെ ദേശീയ ടീമുമായുള്ള ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഗംഭീര പ്രകടനം പരിഗണിച്ച് ബിസിസിഐ അദ്ദേഹത്തിന്റെ കരാര്‍ പുതുക്കുകയായിരുന്നു.

Story first published: Thursday, December 21, 2023, 7:08 [IST]
Other articles published on Dec 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+