Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് ഈ ഷോട്ട്? വീരുവാകാന്‍ നോക്കി ദ്രാവിഡിന്റെ മകന്‍! ബാറ്റിങില്‍ നിരാശ, വീഡിയോ വൈറല്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് അരങ്ങേറ്റ മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറി. മഹാരാജ ടി20 ലീഗില്‍ മൈസൂരു വാരിയേഴ്‌സിനു വേണ്ടിയാണ് ജൂനിയര്‍ ദ്രാവിഡ് കളിക്കാനിറങ്ങിയത്. പക്ഷെ നാലാം നമ്പറില്‍ ഇറങ്ങിയ സമിത്തിനു കളിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒമ്പതു ബോളില്‍ ഒരു ഫോറുള്‍പ്പെടെ വെറും ഏഴു റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.

ശിവമോഗ ലയണ്‍സുമായുള്ള കളിയില്‍ മറുനാടന്‍ മലയാളി താരവും ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ബാറ്ററുമായ കരുണ്‍ നായരാണ് മൈസൂരു ടീമിനെ നയിച്ചത്. ഭേദപ്പെട്ട രീതിയില്‍ അവര്‍ തുടങ്ങിയെങ്കിലും രണ്ടോവറിനിടെ രണ്ടു വിക്കറ്റുള്‍ കൈവിടുകയായിരുന്നു. തുടര്‍ന്നാണ് സമിത്ത് ക്രീസിലെത്തിയത്. ഓള്‍റൗണ്ടര്‍ കൂടിയായ താരത്തിനു അരങ്ങേറ്റത്തില്‍ തന്നെ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി കസറാനുള്ള സുവര്‍ണാവസരമായിരുന്നു ഇത്. ദ്രാവിഡിന്റെ മകനായതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷയും വാനോളമായിരുന്നു.

SAMIT DRAVID

പക്ഷെ ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതില്‍ താരം പരാജയപ്പെട്ടു. വെറും ഒമ്പതു ബോളുകളുടെ ആയുസ് മാത്രമേ സമിത്തിനുണ്ടായുള്ളൂ. ഇതിനിടെ മനോഹരമായ ഒരു ഷോട്ടിലൂടെ ബൗണ്ടറിയും താരം നേടി. പക്ഷെ ആനന്ദ് ദൊഡ്ഡമണിയെറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യത്തെ ബോളില്‍ സമിത്ത് പുറത്താവുകയായിരുന്നു. ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് സമിത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ഓഫ്- മിഡില്‍ സ്റ്റംപ് ഏരിയയിലാണ് ബൗളര്‍ പന്തെറിഞ്ഞത്. കാല്‍മുട്ടിലൂന്നി അഗ്രസീവായ ഒരു സ്വീപ്പ് ഷോട്ട് സമിത് കളിക്കുകയും ചെയ്തു. മിഡ് വിക്കറ്റ് ഏരിയയിലേക്കായിരുന്നു ഈ ഷോട്ട്. പക്ഷെ ബാറ്റിന്റെ ടോപ് എഡ്ജായി മുകളിലേക്കുയര്‍ന്ന ബോള്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ ഹാര്‍ദിക് രാജ് പിടികൂടുകയായിരുന്നു.

സമിത്ത് ദ്രാവിഡിന്റെ പുറത്താവല്‍ വീഡിയോ

അതേസമയം, ബാറ്റിങില്‍ മുന്‍നിര തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും ശിവമോഗ ലയണ്‍സ് ടീമിനെതിരേ ത്രസിപ്പിക്കുന്ന വിജയം കൊയ്യാന്‍ കരുണിന്റെ ടീമിനു സാധിച്ചു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴു റണ്‍സിനാണ് മൈസൂരു ടീം വിജയിച്ചുകയറിയത്.

RAHUL DRAVID

ആദ്യം ബാറ്റ് ചെയ്ത് മൈസൂരു ടീം നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ആദ്യ ഏഴു സ്ഥാനങ്ങളിലെ ഒരാള്‍ക്കു പോലും 20 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വാലറ്റത്ത് മനോജ് ഭണ്ഡാഗെയുടെ (16 ബോളില്‍ 42*) ഇന്നിങ്‌സ് ടീമിനെ രക്ഷിക്കുകയായിരുന്നു. കെ ഗൗതം 21 റണ്‍സും സ്‌കോര്‍ ചെയ്തു.

മറുപടി ബാറ്റിങില്‍ ശിവമോഗ ടീം ഭേദപ്പട്ട രീതിയിലാണ് തുടങ്ങിയത്. ഒമ്പതോവറില്‍ അഞ്ചു വിക്കറ്റിനു അവര്‍ 80 റണ്‍സില്‍ നില്‍ക്കെ മഴയെത്തുകയും കളി തടസ്സപ്പെടുകയുമായിരുന്നു. തുടര്‍ന്നു ഡെക്ക് വര്‍ത്ത് ലൂയിയ് നിയമം പരീക്ഷിച്ചതോടെ മൈസൂരു ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Friday, August 16, 2024, 9:55 [IST]
Other articles published on Aug 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+