ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം വൈകാതെ തന്നെ വീണ്ടുമൊരു ദ്രാവിഡിനെ കാണാന്‍ ആരാധകര്‍ക്കു ഭാഗ്യമുണ്ടായേക്കും. മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനും കോച്ചുമെല്ലാമായി വിലസിയ രാഹുല്‍ ദ്രാവിഡിന്റെ രണ്ടാമത്തെ മകന്‍ അന്‍വയാണ് തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കൈയടി നേടിയിരിക്കുന്നത്. അണ്ടര്‍ 16 വിജയ് മെര്‍ച്ചന്റ് ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്കായി അപാരാജിത സെഞ്ച്വറിയാണ് ജൂനിയര്‍ ദ്രാവിഡ് കുറിച്ചത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്.
ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡ് നേരത്തേ തന്നെ ക്രിക്കറ്റില്‍ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മുന്‍നിര ബാറ്ററും ഓള്‍റൗണ്ടറുമാണ് സമിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കു സമിത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പരിക്കു കാരണം അരങ്ങേറാന്‍ ഭാഗ്യമുണ്ടായില്ല. എന്നാല്‍ അന്‍വയ് ആവട്ടെ മുന്‍നിര ബാറ്ററും വിക്കറ്റ് കീപ്പറുമാണ്.

അപരാജിത സെഞ്ച്വറി
വിജയ് മെര്‍ച്ചന്റ് ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് അന്‍വയ് ദ്രാവിഡ് അപരാജിത സെഞ്ച്വറി കണ്ടെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 742 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഗുര്‍സിമ്രാന്‍ സിങിന്റെ (230) ഡബിള്‍ സെഞ്ച്വറിയാണ് അവര്‍ക്കു വലിയ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടിയില്‍ കര്‍ണാടയ്ക്കായി നാലാം നമ്പറിലാണ് അന്‍വയ് ബാറ്റിങിന് ഇറങ്ങിയത്. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും അച്ഛന്‍ രാഹുല്‍ ദ്രാവിഡിനെപ്പോലെ വന്‍മതിലായി അന്‍വയ് ക്രീസില്‍ ഉറച്ചുനിന്നു. ഏഴാം വിക്കറ്റില്‍ ധ്യാന്‍ എം ഹിരെമത്തിനൊപ്പം 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനു കഴിഞ്ഞു.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
കര്‍ണാടക ഏഴു വിക്കറ്റിനു 280 റണ്‍സെടുത്തു നില്‍ക്കെ മല്‍സരം സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആദ്യ ഇന്നിങ്‌സിലെ വലിയ സ്‌കോറിന്റെ മികവില്‍ പഞ്ചാബിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ 110 റണ്‍സുമായി അന്‍വയ് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. 234 ബോളുകള്‍ നേരിട്ട താരം 12 ഫോറുകളടിച്ചു.
രണ്ടാമത്തെ സെഞ്ച്വറി
വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് അന്‍വയ് ദ്രാവിഡ് ഈ കളിയില്‍ കുറിച്ചത്. നേരത്തേ ജാര്‍ഖണ്ഡുമായുള്ള കളിയില്‍ താരം പുറത്താവാതെ 100 റണ്‍സെടുത്തിരുന്നു. 153 ബോളുകള്‍ നേരിട്ട അന്‍വയ് 10 ഫോറുകളും രണ്ടു സിക്‌സറുമടിച്ചു.
കര്‍ണാടകയുടെ ടോപ്‌സ്‌കോററെന്ന നേട്ടവുമായാണ് അന്‍വയ് ഈ ടൂര്‍ണമെന്റ് അവസാനിപ്പിച്ചിരിക്കുന്നത്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും താരം അടിച്ചെടുത്തത് 459 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും മുന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
2023ല്‍ കര്‍ണാടകയുടെ അണ്ടര്‍ 14 ടീമിനെ നയിക്കാന്‍ അന്‍വയ്ക്കു അവസരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദ്യമായി വിജയ് മെര്‍ച്ചന്റ് ട്രോഫിക്കുള്ള ടീമിലേക്കും താരത്തിനു വിളിയെത്തിയത്. കന്നി ടൂര്‍ണമെന്റില്‍ തന്നെ വമ്പന്‍ റണ്‍വേട്ട നടത്തി തന്റെ സാന്നിധ്യവുമറിയിച്ചിരിക്കുകയാണ് അന്‍വയ്.
വിദര്‍ഭയ്‌ക്കെതിരായ മല്‍സരത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയോടെ അന്‍വയ് മിന്നിക്കുകയും ചെയ്തു. അതിനു ശേഷമാണ് ജാര്‍ഖണ്ഡുമായുള്ള തന്റെ രണ്ടാമത്തെ മല്‍സരത്തില്‍ അന്‍വയ് കന്നി സെഞ്ച്വറിയും കുറിച്ചത്.