ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ ഭാവിയെ കുറിച്ച് മുന്‍ രാജസ്ഥാന്‍ റോല്‍സ് കോച്ചും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അദ്ദേഹം കോച്ചായിരിക്കെയാണ് റോയല്‍സിലൂടെ വൈഭവ് വരവറിയിച്ചത്.
ദ്രാവിഡിന്റെ മികച്ച പിന്തുണയും ഉപദേശവുമെല്ലാം വൈഭവിനെ സ്വാഭാവികമായ അറ്റാക്കിങ് ഗെയിം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തു. 14 കാരനായ താരത്തെ ഇനിയുള്ള കോച്ചുമാര്‍ ഏതു രീതിയിലാണ് വളര്‍ത്തിയെടുക്കേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് ദ്രാവിഡ്.
വൈഭവിനെപ്പറ്റി തികഞ്ഞ മതിപ്പ്
ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ 14കാരനായ വൈഭവ് സൂര്യവംശിയെപ്പറ്റി രാഹുല്‍ ദ്രാവിഡിനും തികഞ്ഞ മതിപ്പാണുള്ളത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ പേരിലും പ്രശസ്തിയിലുമൊന്നു മതി മറിക്കാതെ വിനയത്തോടെ, ഏകാഗ്രതയോടെ ഇനി വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി തയ്യാറായി ഇരിക്കാനാണ് ദ്രാവിഡ് ഉപദേശിക്കുന്നത്.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വന്‍മതില്‍. നിങ്ങളുടെ കഴിവിന്റെ അതിരുകള്‍ എക്്‌സ്‌പ്ലോര്‍ ചെയ്യൂവെന്നാണ് വൈഭവ് സൂര്യവംശിയെ പോലെയുള്ള ഒരു പ്രതിഭയുള്ള കളിക്കാരനോടു പറയാനുള്ളത്.
ഐപിഎല്ലില്‍ ആദ്യമായി നേരിട്ട ബോളില്‍ തന്നെ ശര്‍ദ്ദൂല്‍ ടാക്കൂറിനെതിരേ സിക്‌സറടിച്ച താരമാണ് അവന്‍. ശര്‍ദ്ദുല്‍ ഒരു അന്താരാഷ്ട്ര ബൗളറാണ്, ഗംഭീര ബൗളറുമാണ്. അതു വൈഭവിനുള്ള കഴിവല്ല, മറിച്ച് അവന്‍െ മാനസികാവസ്ഥയാണ്. നിങ്ങള്‍ക്കു അതു ആരെയും പഠിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കു അതു കൈകാര്യം ചെയ്യാനും സ്വന്തമാക്കാനും മാത്രമേ കഴിയുകയുള്ളൂ. നിങ്ങള്‍ക്കു നിയന്ത്രിക്കാനും കഴിയില്ല.
കോച്ചെന്ന നിലയില്‍ വൈഭവിനെ ഉപദേശിക്കുന്നതിലല്ല കാര്യം. മറിച്ച് അവനു സ്വയം പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം തയ്യാറാക്കി നല്‍കുകയാണ് വേണ്ടതെന്നും ദ്രാവിഡ് വിശദമാക്കി. അതേസമയം, ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കൊപ്പവും ഗംഭീര ഫോം തുടരുകയാണ് വൈഭവ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കൗമാര താരത്തിനായിരുന്നു.
വൈഭവിന്റെ കോച്ചിങ്
ഒരു താരമെന്ന നിലയില്‍ വൈഭവ് സൂര്യവംശിക്കു കോച്ചിങിന്റെ ആവശ്യം അധികമില്ലെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം. പകരം മറ്റു ചില കാര്യങ്ങളാണ് ഇനി താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന കോച്ചുമാര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. തന്റെ കംഫര്‍ട്ട് സോണില്‍ നിന്നും വൈഭവിനെ പുറത്തു കൊണ്ടു വന്ന ശേഷം ഒരു കംപ്ലീറ്റ് ക്രിക്കറ്ററാക്കി മാറ്റുകയാണ് ഇനി വേണ്ടതെന്നും ദ്രാവിഡ് ആവശ്യപ്പെടുന്നു.

ദുഷ്‌കരമായ മാച്ച് സാഹചര്യങ്ങള്‍ നല്‍കി വൈഭവിനെ പരീക്ഷിക്കണമെന്നും ഇനിയും പുറത്തുവന്നിട്ടില്ലാത്ത ചില വീക്ക്‌നെസുകള്‍ മെച്ചപ്പെടുത്താന്‍ താരത്തെ പ്രാപ്തനാക്കണമെന്നും അദ്ദേഹം പറയുന്നു. നെറ്റ്‌സില്‍ വൈഭവിനു വെല്ലുവിളിയുയര്‍ത്തുന്ന ചില സാഹചര്യങ്ങളൊരുക്കണം, അല്ലെങ്കില്‍ വ്യത്യസ്തമായ സാഹചര്യങ്ങളൊരുക്കണം.
അതിലൂടെ സ്വന്തം കുറവുകളെയും ദൗര്‍ബല്യങ്ങളെയും കണ്ടെത്താന്‍ അവനെ അനുവദിക്കുക. ഇതു സ്വയം മനസ്സിലാക്കാനും മെച്ചപ്പെടാനുമുള്ള നല്ലൊരു വഴിയായിരിക്കും. സ്വയം കണ്ടെത്തലിന്റെ ഒരു പ്രക്രിയ കൂടിയാണിത്. അതിലേക്കു ആരും ഇടപെടുകയും ചെയ്യരുതെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏഴു മല്‍സരങ്ങളിലാണ് വൈഭവിനു കളിക്കാന്‍ അവസരം ലഭിച്ചത്. പരിക്കു കാരണം ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു ചില മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ പകരം വൈഭവിനെ ദ്രാവിഡ് ഓപ്പണിങില്‍ പരീക്ഷിക്കുകയായിരുന്നു.
206.56 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സാണ് ഏഴു കളിയില്‍ നിന്നും വൈഭവ് അടിച്ചെടുത്തത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഗുജറാത്ത് ടൈറ്റന്‌സിനെതിരേയാണ് വെറും 35 ബോളില്‍ സെഞ്ച്വറിയുമായി വൈഭവ് പല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞത്.