Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് പുറത്താവല്‍- തളര്‍ന്നിരുന്ന ധോണിയെയും എന്നെയും കൂട്ടി ദ്രാവിഡ് സിനിമയ്ക്കു പോയി!

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവും ഇപ്പോള്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ പുകഴ്ത്തി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ ദ്രാവിഡ് പരിശീലിപ്പിച്ചുകൊണ്ടിരിക്കെയാണ് ഇര്‍ഫാന്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതകളെക്കുറിച്ച് പ്രശംസിച്ചത്. ഇതിനു ഉദാഹരണമായി പഴയ ഒരു സംഭവവും ഇര്‍ഫാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദ്രാവിഡ്. ഇതിനിടെയാണ് ശിഖര്‍ ധവാനു കീഴില്‍ ലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിനു ക്ഷണം ലഭിച്ചത്. ഇതു സ്വീകരിച്ച ദ്രാവിഡ് ഇപ്പോള്‍ ടീമിനൊപ്പം ലങ്കയിലാണുള്ളത്.

 2007ലെ ലോകകപ്പ്

2007ലെ ലോകകപ്പ്

2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയുണ്ടായ സംഭവമാണ് ഇര്‍ഫാന്‍ ഓര്‍ത്തെടുത്തത്. അന്നു ദ്രാവിഡ് ക്യാപ്റ്റനായ ഇന്ത്യന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇര്‍ഫാനും ഈ ടീമിന്റെ ഭാഗമായിരുന്നു.
ലോകകപ്പിലെ പുറത്താവലിനു ശേഷം ഞാനും എംഎസ് ധോണിയുമെല്ലാം നിരാശരായി ഇരിക്കെ ദ്രാവിഡ് അടുത്തേക്കു വന്നു. നോക്കൂ, നമ്മളെല്ലാം അസ്വസ്ഥരാണ്. വരൂ, ഒരു സിനിമയക്ക്കു പോവാം. താനും ധോണിയും അദ്ദേഹത്തിനൊപ്പം സിനിമയ്ക്കു പോവുകയും ചെയ്തയായി ഇര്‍ഫാന്‍ വെളിപ്പെടുത്തി.

 ഇതു അവസാനമല്ല

ഇതു അവസാനമല്ല

നമ്മള്‍ ലോകകപ്പ് തോറ്റുവെന്നത് സത്യം തന്നെ. നമ്മളെല്ലാം വലിയ വ്യത്യാസമുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇത് അവസാനമല്ല, ജീവിതം വളരെ വലുതാണ്. നമ്മള്‍ നാളെ തിരിച്ചുവരിക തന്നെ ചെയ്യും എന്നായിരുന്നു സിനിമ കണ്ട് മടങ്ങിയെത്തിയ ശേഷം ദ്രാവിഡ് തങ്ങളോടു പറഞ്ഞതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

 പോസിറ്റീവ് ചിന്താഗതി

പോസിറ്റീവ് ചിന്താഗതി

ദ്രാവിഡ് ഇത്തരത്തിലുള്ള സ്വഭാവ സവിശേഷതയുള്ള വ്യക്തിയാണ്. ക്രിക്കറ്റര്‍മാരെ എല്ലായ്‌പ്പോഴും പോസിറ്റീവ് ചിന്താഗതിയിലേക്കു കൊണ്ടു വരാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏതെങ്കിലുമൊരു താരം ഫോമൗട്ട് ആവുകയാണെങ്കില്‍ അയാളെ വഴികാണിക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്ന ആദ്യത്തെയാള്‍ ദ്രാവിഡായിരിക്കുമെന്നും ഇര്‍ഫാന്‍ വിശദമാക്കി.

 2007ലെ ലോകകപ്പ്

2007ലെ ലോകകപ്പ്

ലോകപ്പ് ചരിത്രമെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും നാണംകെട്ട പുറത്താവലായിരുന്നു 2007ലെ ടൂര്‍ണമെന്റിലേത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, എംഎസ് ധോണി, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ എന്നിവരടക്കം ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കിരീട ഫേവറിറ്റുകളില്‍ മുന്‍ നിരയിലായിരുന്നു ഇന്ത്യ. പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ആരാധകരെ നിരാശരാക്കി ഇന്ത്യ പുറത്താവുകയായിരുന്നു.
ശ്രീലങ്ക, ബംഗ്ലാദേശ്, ബെര്‍മുഡ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ ബെര്‍മുഡയ്‌ക്കെതിരേ വന്‍ വിജയം ആഘോഷിച്ചെങ്കിലും അവസാന മല്‍സരത്തില്‍ ശ്രീലങ്കയോടെ തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

Story first published: Sunday, July 4, 2021, 12:42 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+