
കെ എല്‍ രാഹുല്‍ - രാഹുല്‍ ത്രിപാഠി
ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രാഹുല്‍ ത്രിപാഠിയുമാണുള്ളത്. കെ എല്‍ രാഹുല്‍ നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരമാണ്. ഭാവി നായകനെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സജീവമായിട്ടുള്ള താരമാണ് കെ എല്‍ രാഹുല്‍. 43 ടെസ്റ്റില്‍ നിന്ന് 2547 റണ്‍സും 42 ഏകദിനത്തില്‍ നിന്ന് 1631 റണ്‍സും 56 ടി20യില്‍ നിന്ന് 1831 റണ്‍സുമാണ് രാഹുലിന്റെ പേരിലുള്ളത്. 109 ഐപിഎല്ലില്‍ നിന്ന് 3889 റണ്‍സും രാഹുലിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് കെ എല്‍ രാഹുല്‍.
രാഹുല്‍ ത്രിപാഠി ഇതുവരെ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലെങ്കിലും ഐപിഎല്ലില്‍ സജീവമായിട്ടുള്ള താരമാണ് രാഹുല്‍ ത്രിപാഠി. നിലവില്‍ അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ്. സ്ഥിരതയോടെ കളിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. 76 ഐപിഎല്‍ മത്സരത്തില്‍ നിന്ന് 1789 റണ്‍സാണ് അദ്ദേഹം നേടിയത്.

രാഹുല്‍ ദ്രാവിഡ്, രാഹുല്‍ സിങ്, രാഹുല്‍ ശര്‍മ
രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ നായകന്‍. ഇന്ത്യയുടെ മുന്‍ നായകനും ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാമായിരുന്ന ദ്രാവിഡ് ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസമാണ്. ടെസ്റ്റിലും ഏകദിനത്തിലും 10000ത്തിലധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് ദ്രാവിഡ്. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 344 ഏകദിനത്തില്‍ നിന്ന് 10889 റണ്‍സും ഒരു ടി20യില്‍ നിന്ന് 31 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 89 ഐപിഎല്ലില്‍ നിന്നായി 2174 റണ്‍സും ദ്രാവിഡിന്റെ പേരിലുണ്ട്. നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് അദ്ദേഹം. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റ് താരമാണ് രാഹുല്‍ സിങ്. ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാത്ത താരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്. 26 കാരനായ താരം 36 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2422 റണ്‍സും 45 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1405 റണ്‍സും 36 ടി20യില്‍ നിന്ന് 714 റണ്‍സുമാണ് നേടിയത്. രാഹുല്‍ ശര്‍മ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഹോങ്കോങ്ങിനായാണ് ഇന്ത്യന്‍ വംശജനായ അദ്ദേഹം കളിച്ചിട്ടുള്ളത്.

രാഹുല്‍ തെവാത്തിയ, രാഹുല്‍ സാവന്ത്
ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് രാഹുല്‍ തെവാത്തിയ. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന അദ്ദേഹം 63 ഐപിഎല്‍ മത്സരത്തില്‍ നിന്ന് 738 റണ്‍സാണ് നേടിയിട്ടുള്ളത്. 32 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള താരമാണ് തെവാത്തിയ.
രാഹുല്‍ സാവന്ത് ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടില്ലെങ്കിലും മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരമാണ് അദ്ദേഹം. പന്തുകൊണ്ടാണ് താരം കൂടുതല്‍ മികവ് കാട്ടുന്നത്. ആരാധകര്‍ക്ക് വലിയ സുപരിചിതനായ താരമല്ല സാവന്ത്.

രാഹുല്‍ സാങ്‌വി, രാഹുല്‍ ചഹാര്‍
ഡല്‍ഹിക്കാരനായ മുന്‍ ഇന്ത്യന്‍ താരമാണ് രാഹുല്‍ സാങ്‌വി. ഓള്‍റൗണ്ടറായ അദ്ദേഹം ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് 78 റണ്‍സും രണ്ട് വിക്കറ്റും 10 ഏകദിനത്തില്‍ നിന്ന് 399 റണ്‍സും എട്ട് വിക്കറ്റുമാണ് നേടിയത്. 95 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9191 റണ്‍സും 68 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2448 റണ്‍സുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഇന്ത്യയുടെ യുവ സ്പിന്നറാണ് രാഹുല്‍ ചഹാര്‍. ഇന്ത്യന്‍ ടീമില്‍ ഇതിനോടകം അരങ്ങേറ്റം കുറിച്ച രാഹുല്‍ ചഹാര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ് അദ്ദേഹം. ഇന്ത്യക്കായി ഒരു ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും ആറ് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയ താരം 55 ഐപിഎല്ലില്‍ നിന്ന് 57 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

രാഹുല്‍ ശുക്ല, രാഹുല്‍ ശര്‍മ
ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ കളിച്ചിട്ടുള്ള പേസറാണ് രാഹുല്‍ ശുക്ല. രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള രാഹുല്‍ ശുക്ല ഏഴ് ഐപിഎല്ലില്‍ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. സ്പിന്നറായ രാഹുല്‍ ശര്‍മ ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യക്കായി കളിച്ചിട്ടുള്ള ലെഗ് ബ്രേക്ക് സ്പിന്നറാണ്. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട താരമാണ് രാഹുല്‍ ശര്‍മ. നാല് ഏകദിനത്തില്‍ നിന്ന് ആറ് വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റും 44 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റും രാഹുല്‍ വീഴ്ത്തിയിട്ടുണ്ട്.


Click it and Unblock the Notifications
