For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് സെഞ്ചുറി, ക്ലബ്ബിന് ടൈഗര്‍ കപ്പില്‍ ജയം!

By Muralidharan

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡിന് സെഞ്ചുറി. ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സമിത് ദ്രാവിഡ് 124 റണ്‍സടിച്ചത്. വിവിധ സ്‌കൂളുകളും ക്ലബ്ബുകളും പങ്കെടുക്കുന്ന ടൈഗര്‍ കപ്പില്‍ ബി യു സി സിക്ക് വേണ്ടിയാണ് സമിത് കളിക്കാനിറങ്ങിയത്. സമിതിന്റെയും 143 റണ്‍സടിച്ച പ്രത്യുഷിന്റെയും മികവില്‍ ബി യു സി സി 30 ഓവറില്‍ അഞ്ച് വിക്കറ്റിന് 326 റണ്‍സടിച്ചു.

ബുധനാഴ്ച ലയോള ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരാളികളായ ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂള്‍ 27 ഓവറില്‍ 80 റണ്‍സിന് പുറത്തായി. 246 റണ്‍സിന്റെ വിജയം. ടോപ് സ്‌കോററായ പ്രത്യുഷിനൊപ്പം 213 റണ്‍സിന്റെ കൂട്ടുകെട്ടാണ് സമിത് ദ്രാവിഡ് ഉണ്ടാക്കിയത്. പ്രത്യുഷ് 26 ഫോറുകള്‍ അടിച്ചു. 12 ബൗണ്ടറികളായിരുന്നു ജൂനിയര്‍ ദ്രാവിഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

samitdravid-

കഴിഞ്ഞ വര്‍ഷം അണ്ടര്‍ 12 ഗോപാലന്‍ ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റില്‍ മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ട് സമിത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ മല്യ അദിതി സ്‌കൂളിന് വേണ്ടിയാണ് സമിത് അന്ന തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 77 നോട്ടൗട്ട്, 93, 77 എന്നിങ്ങനെയായിരുന്നു ടൂര്‍ണമെന്റില്‍ സമിതിന്റെ സ്‌കോറുകള്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രാഹുല്‍ ദ്രാവിഡ് ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററാണ്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെയും ദ്രാവിഡ് പരിശീലിപ്പിക്കുന്നു. രണ്ട് മക്കളാണ് ദ്രാവിഡിന്. സമിതും അന്‍വായും. മക്കള്‍ എ ബി ഡിവില്ലിയേഴ്‌സിനെ അനുകരിച്ചാണ് ബാറ്റ് ചെയ്യുന്നത് എന്ന് കഴിഞ്ഞ വര്‍ഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു.

Story first published: Thursday, April 21, 2016, 11:33 [IST]
Other articles published on Apr 21, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+