For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിന് ശേഷം ദ്രാവിഡ് പടിയിറങ്ങും? ഇന്ത്യയുടെ കോച്ചാവാന്‍ സൂപ്പര്‍ താരം- റിപ്പോര്‍ട്ട്

മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് വിരുന്നെത്തുകയാണ്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും കീഴില്‍ വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. 2011ല്‍ ഇന്ത്യ ലോകകപ്പിന് വേദിയായപ്പോള്‍ കിരീടം നേടാനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പില്‍ കിരീടം നേടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ഇത്തവണ എന്തുവിലകൊടുത്തും കിരീടത്തിലേക്കെത്തേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായപ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും അതിനൊത്ത നേട്ടം സ്വന്തമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ലോക കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനാവാത്ത പക്ഷം ദ്രാവിഡിനത് വലിയ നാണക്കേടായി മാറും. ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിക്കും. ഇപ്പോഴിതാ ലോകകപ്പിന് ശേഷം ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി തുടരില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി ആന്‍ഡി ഫ്‌ളവര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മുഖ്യ പരിശീലകനായിരുന്ന ആന്‍ഡി ഫ്‌ളവര്‍ ഇപ്പോള്‍ ടീമിന്റെ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. മുന്‍ ഓസീസ് താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറെയാണ് ലഖ്‌നൗ പുതിയ പരിശീലകനായി നിയമിച്ചത്. ലഖ്‌നൗവിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ ഫ്‌ളവര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

2011ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഗാരി കേഴ്‌സ്റ്റനായിരുന്നു ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. ഇതിന് ശേഷം വിദേശ പരിശീലകരെ ഇന്ത്യ പരിഗണിച്ചിട്ടില്ല. അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇന്ത്യയെ കളി പഠിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്കൊന്നും ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. ഇത്തവണത്തെ ലോകകപ്പിന് ശേഷം ഇന്ത്യ വീണ്ടും വിദേശ പരിശീലകനെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

andy flower

ഈ സ്ഥാനത്തേക്ക് ആന്‍ഡി ഫ്‌ളവറിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അനുഭവസമ്പന്നനായ പരിശീലകനാണ് അദ്ദേഹം. സിംബാബ്‌വെക്കാരനായ ഫ്‌ളവര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-2014വരെ ഇംഗ്ലണ്ടിന്റെ പരിശീലകനായിരുന്നു അദ്ദേഹം. പരിശീലകനായി ഭേദപ്പെട്ട റെക്കോഡുകള്‍ ഫ്‌ളവറിന് അവകാശപ്പെടാം. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഫ്‌ളവറിനെ ഇന്ത്യയുടെ പരിശീലകനാക്കുന്നതിനെ ആരാധകരും സ്വാഗതം ചെയ്യുന്നു.

ഇന്ത്യക്ക് വിദേശ പരിശീലകരാണ് നല്ലതെന്നും ആന്‍ഡി ഫ്‌ളവര്‍ ഇന്ത്യക്ക് ഗുണം ചെയ്യാന്‍ സാധ്യതയുള്ള പരിശീലകനാണെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ വിദേശ പരിശീലകന്‍ വരണമെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. ഇനിയും ഇന്ത്യക്കാരായ പരിശീലകരെ നിയമിക്കുന്നത് മണ്ടത്തരമാണ്. വിദേശിയായ പരിശീലകന് കീഴില്‍ കൂടുതല്‍ അച്ചടക്കത്തോടെ കളിക്കാന്‍ ഇന്ത്യക്കാവുമെന്നും ആരാധകര്‍ വിലയിരുത്തുന്നു.

ഇന്ത്യക്കാരായ ചിലര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം നോട്ടമിടുന്നുണ്ട്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗും പേസ് ബൗളറായിരുന്ന ആശിഷ് നെഹ്‌റയുമാണ് ഈ പട്ടികയിലെ മുന്‍ നിരക്കാര്‍. സെവാഗ് ഇന്ത്യയുടെ പരിശീലകനാവാന്‍ നേരത്തെ തന്നെ താല്‍പര്യം അറിയിച്ചതാണ്. എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായപ്പോള്‍ സെവാഗ് നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ സെവാഗ് ഇന്ത്യയുടെ പരിശീലകനാവാന്‍ സാധ്യത കുറവാണ്.

നെഹ്‌റ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച പരിശീലകനാണ് നെഹ്‌റ. അവസാന സീസണില്‍ ടീമിനെ ഫൈനലിലേക്കുമെത്തിച്ചു. എന്നാല്‍ ഇന്ത്യയുടെ പരിശീലകനായി നെഹ്‌റയെ കൊണ്ടുവരേണ്ടെന്നാണ് ആരാധക പക്ഷം. നെഹ്‌റ പരിശീലകനാവുകയും ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാവുകയും ചെയ്താല്‍ 2024ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടാനാവുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

എന്തായാലും നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദേശ താരത്തെ പരിശീലകനാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഗാരി കേഴ്സ്റ്റനെ ഇന്ത്യ പരിശീലകനായി തിരിച്ചുകൊണ്ടുവരണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ്. എന്തായാലും ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡ് പരിശീലകനായി തുടരാനുള്ള സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Sunday, July 16, 2023, 13:09 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+