For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

6 വയസ്സുകാരന്‍ അന്‍വായ് ദ്രാവിഡ് ഫീല്‍ഡ് ചെയ്യുന്നത് കാണണ്ടേ?

ബെംഗളൂരു: ഡോക്ടറുടെ മകന്‍ ഡോക്ടറായില്ലെങ്കിലും എഞ്ചിനീയറുടെ മകന്‍ എഞ്ചിനീയറായില്ലെങ്കിലും സാരമില്ല, ക്രിക്കറ്റ് താരത്തിന്റെ മകന്‍ ഒരു ക്രിക്കറ്ററായിക്കാണാന്‍ ഓരോ ആരാധകനും ആഗ്രഹിക്കും. അവര്‍ പഠിച്ച് എന്ത് പ്രൊഫഷനിലെത്തിയാലും ഇടക്കൊക്കെ ക്രിക്കറ്റ് കളിക്കാറുണ്ടോ എന്നെങ്കിലും നോക്കും.

സച്ചിന്റെ മകന്‍ അര്‍ജുന് പിന്നാലെ ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും ശ്രദ്ധയാകര്‍ഷിക്കുകയാണ് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വായ്. ഐ പി എല്‍ പരിശീലനത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ ഫീല്‍ഡ് ചെയ്യുന്ന അന്‍വായ് ദ്രാവിഡിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ആകര്‍ഷിക്കുന്നത്.

ആറ് വയസ്സേ ആയിട്ടുള്ളൂ

ആറ് വയസ്സേ ആയിട്ടുള്ളൂ

ആറ് വയസ്സേ ആയിട്ടുള്ളൂ ജൂനിയര്‍ ദ്രാവിഡിന്. പക്ഷേ ഫീല്‍ഡിംഗ് കണ്ടാല്‍ അങ്ങനെയൊന്നും പറയില്ല. സ്ലിപ്പില്‍ പറന്ന് ഫീല്‍ഡ് ചെയ്യുന്ന അച്ഛന്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്നു അന്‍വായ് എന്ന കൊച്ചുമിടുക്കന്‍. ദ്രാവിഡിന്റെ മൂത്ത മകനായ സമിതിനും ഉണ്ട് ക്രിക്കറ്റില്‍ കമ്പം.

ക്രിക്കറ്റാണ് മക്കള്‍ക്കെല്ലാം

ക്രിക്കറ്റാണ് മക്കള്‍ക്കെല്ലാം

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായ ദ്രാവിഡിന്, എങ്ങനെ വേണം മക്കളെ പരിശീലിപ്പിക്കാന്‍ എന്ന് നന്നായി അറിയാം. ഇന്ത്യന്‍ ക്രിക്കറ്റിന് വാഗ്ദാനങ്ങളായിരിക്കും ദ്രാവിഡിന്റെ മക്കള്‍ എന്ന് ആരാധകര്‍ ഇപ്പോഴേ കരുതുന്നു. മക്കളുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ പറ്റി പറയാന്‍ ദ്രാവിഡിനും നൂറ് നാവാണ്.

അര്‍ജുന്റെ വഴിയേ

അര്‍ജുന്റെ വഴിയേ

സച്ചിനില്‍ നിന്നും അര്‍ജുന്‍ പഠിച്ച പോലെ ദ്രാവിഡിന്റെ മക്കള്‍ക്കും കണ്ടുപഠിക്കാന്‍ സ്വന്തം വീട്ടില്‍ തന്നെ ഒരു റോള്‍ മോഡല്‍ ഉണ്ട്. ദി വാള്‍ എന്നും മിസ്റ്റര്‍ കൂള്‍ എന്നും പേരുള്ള രാഹുല്‍ ദ്രാവിഡ്.

അര്‍ജുന്‍ അച്ഛനെ പോലെ അല്ല

അര്‍ജുന്‍ അച്ഛനെ പോലെ അല്ല

സച്ചിന്‍ ബാറ്റ്‌സ്മാനാണെങ്കിലും മകന്‍ അര്‍ജുന്‍ അക്രത്തെ പോലെ ഒരു ഇടംകൈ ഫാസ്റ്റ് ബൗളറാണ്. സച്ചിനെക്കാള്‍ ഉയരമുണ്ട്. മെലിഞ്ഞ് ഫാസ്റ്റ് ബൗളര്‍ക്ക് പറ്റിയ ശരീര ഘടനയാണ് അര്‍ജുന്

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

അച്ഛനെ വെല്ലുന്ന ബാഡ്മിന്റണ്‍ താരമാകും എന്ന് ആളുകള്‍ പ്രതീക്ഷിച്ച ദീപിക പദുക്കോണ്‍ റാക്കറ്റ് വലിച്ചെറിഞ്ഞ് പോയത് മോഡലിംഗിലേക്കാണ് അതു കൊണ്ടെന്തായി, ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ബോളിവുഡ് നായികയായി ദീപിക.

രോഹന്‍ പരാജയം

രോഹന്‍ പരാജയം

ഇതിഹാസ താരമായ സുനില്‍ ഗാവസ്‌കറിന്റെ മകനായ രോഹന്‍ ഗാവസ്‌കറാണ് അച്ഛന്റെ തണലിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ പ്രധാന കളിക്കാരന്‍. എന്നാല്‍ ഗാവസ്‌കറിന്റെ പേര് നിലനിര്‍ത്താന്‍ രോഹന് കഴിഞ്ഞില്ല

Story first published: Monday, May 18, 2015, 12:09 [IST]
Other articles published on May 18, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+