For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് ദി ഗ്രേറ്റ്, 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍! സച്ചിനെ പിന്തള്ളി

വിസ്ഡണ്‍ ഇന്ത്യയുടെ പോളിലാണ് ദ്രാവിഡ് ഒന്നാമതെത്തിയത്

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ആര്? ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ആരും കുറച്ചു സമയമെടുക്കും. കാരണം എത്രയെത്രം മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയാണ് ഈ 50 വര്‍ഷത്തിനിടെ നമ്മള്‍ കണ്ടിരിക്കുന്നത്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങി ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയില്‍ വരെ ഇത് എത്തി നില്‍ക്കുന്നു.

വിസ്ഡണ്‍ ഇന്ത്യ നടത്തിയ വോട്ടെടുപ്പില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ദ്രാവിഡ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സച്ചിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് 'ഇന്ത്യന്‍ വന്‍മതില്‍' 50 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ബെസ്റ്റ് ബാറ്റ്‌സ്മാനായി മാറിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

സച്ചിനുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ദ്രാവിഡ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത്. ടെസ്റ്റിലെ റണ്‍ മെഷീനും നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ക്ക് അവകാശിയുമായ സച്ചിനേക്കാള്‍ ആരാധകര്‍ എക്കാലവും ഓര്‍മിക്കുന്ന ഒരുപിടി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ദ്രാവിഡ് കളിച്ചിട്ടുണ്ട്. ഇതു തന്നെയാവാം വിസ്ഡണ്‍ ഇന്ത്യയുടെ പോളില്‍ അദ്ദേഹത്തെ മുന്നിലെത്തിച്ചത്.
ദ്രാവിഡിന് 52 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 48 ശതമാനം പേര്‍ സച്ചിനാണ് 50 വര്‍ഷത്തിനിടയിലെ മികച്ച ബാറ്റ്‌സ്മാനെന്ന് അഭിപ്രായപ്പെട്ടു. 11,400 ആരാധരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ഗവാസ്‌കറും കോലിയും

ഗവാസ്‌കറും കോലിയും

ദ്രാവിഡും സച്ചിനും ആദ്യ രണ്ടു സ്ഥാനങ്ങിലെത്തിയപ്പോള്‍ മൂന്നാംസ്ഥാനത്തിനു വേണ്ടി പോരാട്ടം നടന്നത് മുന്‍ ഇതിഹാസം ഗവാസ്‌കറും കോലിയും തമ്മിലായിരുന്നു. ഒടുവില്‍ കോലിയെ മറികടന്ന് ഗവാസ്‌കര്‍ മികച്ച മൂന്നാമത്തെ ടെസ്റ്റ് ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോലി നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
ആരാധകര്‍ വെരി വെരി സ്‌പെഷ്യലെന്നു വിശേഷിപ്പിക്കുന്ന മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ലക്ഷ്മണ്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടെസ്റ്റിലെ പ്രകടനം

ടെസ്റ്റിലെ പ്രകടനം

വിസ്ഡണ്‍ ഇന്ത്യയുടെ പോളില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്തിയ ദ്രാവിഡ്, സച്ചിന്‍, ഗവാസ്‌കര്‍, കോലി എന്നിവരെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ്. അവരുടെ നമ്പറുകള്‍ ഇത് അടിവരയിടുകയും ചെയ്യുന്നു. നാലു ബാറ്റ്‌സ്മാന്‍മാര്‍ക്കും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ശരാശരി, കളിച്ച മല്‍സരങ്ങള്‍, റണ്‍സ് എന്നിവയിലെല്ലാം മുന്നില്‍ നില്‍ക്കുന്നത് സച്ചിനാണ്.
164 മല്‍സരങ്ങളില്‍ നിന്നും 52.31 ശരാശരിയില്‍ 13,288 റണ്‍സാണ് ടെസ്റ്റില്‍ ദ്രാവിഡിന്റെ സമ്പാദ്യം. സച്ചിന്‍ 200 ടെസ്റ്റുകളില്‍ നിന്നും 53.78 ശരാശരിയില്‍ 15,921 റണ്‍സെടുത്തിട്ടുണ്ട്. ഗവാസ്‌കര്‍ 125 ടെസ്റ്റുകളില്‍ നിന്നും 51.12 ശരാശരിയില്‍ 10,122ഉം കോലി 86 ടെസ്റ്റുകളില്‍ നിന്നും 53.62 ശരാശരിയില്‍ 7240 റണ്‍സും നേടി. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍ ഗവാസ്‌കറാണ്.

Story first published: Wednesday, June 24, 2020, 15:54 [IST]
Other articles published on Jun 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+