For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാഹുല്‍-മായങ്ക് ജോടി തലപ്പത്ത്! ഓപ്പണിങ് റെക്കോര്‍ഡ്, ഗില്‍ക്രിസ്റ്റ് സഖ്യത്തെ പിന്തള്ളി

ആദ്യ വിക്കറ്റില്‍ 183 റണ്‍സാണ് ഇരുവരും നേടിയത്

ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലെ തകര്‍പ്പന്‍ കൂട്ടുകെട്ടോടെ പുതിയ റെക്കോര്‍ഡിന് അവകാശികളായിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ പഞ്ചാബിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡിനാണ് ഈ സഖ്യം അവകാശികളായത്.

1

രാജസ്ഥാന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച് ഇരുവരും ആദ്യ വിക്കറ്റില്‍ നേടിയത് 183 റണ്‍സായിരുന്നു. ഇതോടെ ഒമ്പത് വര്‍ഷമുള്ള പഞ്ചാബിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട ആദം ഗില്‍ക്രിസ്റ്റ്- പോള്‍ വല്‍ത്താട്ടി സഖ്യത്തിന്റെ റെക്കോര്‍ഡ് തകരുകയും ചെയ്തു. 2011ലെ ടൂര്‍ണമെന്റില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ കളിയിലായിരുന്നു ഈ ജോടി ആദ്യ വിക്കറ്റില്‍ 136 റണ്‍സെടുത്തത്. ഇതാണ് രാഹുല്‍- മായങ്ക് സഖ്യത്തിന്റെ മിന്നും പ്രകടനത്തിനു മുന്നില്‍ വഴി മാറിയത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് പഞ്ചാബ് സഖ്യത്തിന്റെ പേരിലായത്. നേരിയ വ്യത്യാസത്തിലാണ് ഐപിഎല്ലിലെ ഓള്‍ടൈം ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് രാഹുല്‍- മായങ്ക് സഖ്യത്തിനു നഷ്ടമായത്. വെറും മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജോടി ചരിത്രത്തിന്റെ ഭാഗമായിരുന്നു. 185 റണ്‍സാണ് ഐപിഎല്ലില്‍ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മികച്ച സ്‌കോര്‍. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ജോണി ബെയര്‍സ്‌റ്റോ- ഡേവിഡ് വാര്‍ണര്‍ സഖ്യമായിരുന്നു ഓപ്പണിങ് വിക്കറ്റില്‍ 185 റണ്‍സുമായി റെക്കോര്‍ഡിട്ടത്.

രണ്ടാമത്തെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഗൗതം ഗംഭീര്‍- ക്രിസ് ലിന്‍ സഖ്യത്തിന്റെ പേരിലാണ്. 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരേയായിരുന്നു ഇത്.

Story first published: Sunday, September 27, 2020, 22:50 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+