Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെ തന്നെ ക്യാപ്റ്റന്‍... റായുഡു, കൗള്‍, അയ്യര്‍ ഇന്ത്യന്‍ ഏകദിന ടീമില്‍

IPL 2018 | ഇന്ത്യക്കു പുതിയ നായകൻ . രഹാനെ തന്നെ ക്യാപ്റ്റന്‍ | OneIndia Malayalam

ദില്ലി: അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറിയതിനാലാണ് പകരക്കാരനായി രഹാനെയെ തിരഞ്ഞെടുത്തത്. കോലിയെക്കൂടാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ടെസ്റ്റില്‍ കളിക്കുന്നില്ല. ജൂണ്‍ 14 മുതല്‍ 18 വരെ ബെംഗളൂരുവിലാണ് ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റ്. ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാന്‍ ടെസ്റ്റ് കളിക്കുന്നത്.

1

അതേസമയം, അഫ്ഗാനെതിരായ ടെസ്റ്റിനു ശേഷം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, സിദ്ധാര്‍ഥ് കൗള്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഏകദിന ടീമിലുള്‍പ്പെടുത്തി.

ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, കരുണ്‍ നായര്‍, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ശര്‍ദ്ദുല്‍ താക്കൂര്‍

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്‌

Story first published: Tuesday, May 8, 2018, 18:43 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+