IND vs ENG: രോഹിത്തിനും രഹാനെയ്ക്കും പിഴച്ചതെവിടെ? ഇനിയെന്ത് ചെയ്യണം? ലക്ഷ്മണ്‍ പറയുന്നു
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാ അജിങ്ക്യ രഹാനെയ്ക്കും ഉപദേശവുമായി മുന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. രണ്ടു പേരും കുറേക്കൂടി പ്രതിബദ്ധത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടു പേരും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇന്ത്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.
രണ്ടാം ടെസ്റ്റിനു ശനിയാഴ്ച ചെന്നൈയില്‍ തുടക്കം കുറിക്കാനിരിക്കെയാണ് രോഹിത്തും രഹാനെയും കുറേക്കൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യണമെന്ന് ലക്ഷ്മണ്‍ ഉപദേശിച്ചത്. ആദ്യ ടെസ്റ്റില്‍ ഇരുവര്‍ക്കും എവിടെയൊക്കെയാണ് പിഴച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രണ്ടു പേരും നിരാശപ്പെടുത്തി
ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരങ്ങളാണ് രോഹിത്തും രഹാനെയും. ഏറെ അനുഭവസമ്പത്തുള്ള ഇരുവരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി രണ്ടു പേര്‍ക്കും കൂടി നേടാനായത് വെറും 19 റണ്‍സ് മാത്രമാണ്. ഫലമാവട്ടെ ഇന്ത്യ 227 റണ്‍സിന്റെ വന്‍ തോല്‍വിയുമേറ്റുവാങ്ങി.
6, 12 എന്നിങ്ങനെയായിരുന്നു ചെന്നൈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി രോഹിത്തിന്റെ സ്‌കോറുകള്‍. രഹാനെയാവട്ടെ 1, 0 എന്നീ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു. ഇതോടെയാണ് ഇരുവരെയും പ്രചോദിപ്പിച്ച് ലക്ഷ്മണ്‍ രംഗത്തു വന്നത്. ഇന്ത്യക്കു ജയമോ, സമനിലയോ നേടിക്കൊടുക്കാന്‍ ഇവര്‍ ശ്രമിക്കണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രഹാനെ പോരാട്ടത്തിന് തയ്യാറായില്ല
ചെന്നൈ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ രഹാനെ പുറത്തായതു പരിശോധിക്കുമ്പോള്‍ ഒരു പോരാട്ടത്തിന് അദ്ദേഹം തയ്യാറായിരുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നു ലക്ഷ്മണ്‍ പറഞ്ഞു.
ആന്‍ഡേഴ്‌സന്‍ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യിക്കുമെന്നത് അറിയാവുന്ന കാര്യമാണ്. നല്ലൊരു ബോളില്‍ നിങ്ങള്‍ പുറത്താവുകയും ചെയ്‌തേക്കും. നിങ്ങളുടെ ഫുട്ട്‌വര്‍ക്ക് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ശരിയായി വന്നില്ലെങ്കില്‍ അത് നിങ്ങളെ നിരാശനാക്കും. അതുകൊണ്ടു തന്നെ രഹാനെ പുറത്തായതു നോക്കുമ്പോള്‍ അദ്ദേഹത്തിനു നിരാശയുണ്ടാവുമെന്നും ലക്ഷ്മണ്‍ വിശദമാക്കി.

രോഹിത് ശ്രദ്ധയോടെ കളിക്കണം
ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് പുറത്തായ രീതി അദ്ദേഹത്തെ നിരാശനാക്കും. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ബൗളര്‍മാര്‍ എവിടെയാണ് നിങ്ങളെ ആക്രമിക്കുകയെന്നറിയണം. നിങ്ങളുടെ കരുത്ത് എന്താണെന്നും മനസ്സിലാക്കണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ രോഹിത് കൂടുതല്‍ ശ്രദ്ധയോടെ കളിക്കണമെന്നും ലക്ഷ്മണ്‍ ഉപദേശിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications