Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രഹാനെയെ ഇനിയും കളിപ്പിക്കണോ? ഈ കണക്കുകള്‍ അറിഞ്ഞാല്‍ ഉറപ്പായും പുറത്തിരുത്തും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസറ്റ് ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ ആരംഭിക്കാനിരിക്കെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കയൊഴിയുന്നില്ല. ബാറ്റിങില്‍, പ്രത്യേകിച്ചും നാട്ടിലെ ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ദയനീയ പ്രകടനമാണ് ഇന്ത്യക്കു തലവേദനയായി തീര്‍ന്നിരിക്കുന്നത്.

1

ഇന്ത്യ 227 റണ്‍സിന്റെ ഏകപക്ഷീയമായ പരാജയം ഏറ്റുവാങ്ങിയ ആദ്യ ടെസ്റ്റില്‍ രഹാനെ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്ണിന് പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ഇതോടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രഹാനെയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടില്‍ കളിച്ച ടെസ്റ്റില്‍ രഹാനെയുടെ പ്രകടനത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തുന്നതില്‍ തെറ്റില്ലെന്നു കാണാം. കാരണം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇതുവരെ കളിച്ച ഒരു ടെസ്റ്റിലും ഒരു ഫിഫ്റ്റി പോലും സ്വന്തം പേരില്‍ കുറിക്കാന്‍ രഹാനെയ്ക്കു സാധിച്ചിട്ടില്ല. 13, 1, 23, 26, 0, 1, 0 എന്നിങ്ങനെയാണ് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ രഹാനെയുടെ വിവിധ ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

ഇഗ്ലണ്ടിനെതിരായ പ്രകടനം മാത്രമല്ല ടെസ്റ്റില്‍ മറ്റു ടീമുകള്‍ക്കെതിരേയും അവസാന മല്‍സരങ്ങളില്‍ രഹാനെയുടെ പ്രകടനം മോശമായിരുന്നു. അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ ഒരേയൊരു സെഞ്ച്വറി മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു ഇത്. അന്നു 112 റണ്‍സുമായി രഹാനെ ക്യാപ്റ്റന്റെ കളി പുറത്തെടുത്തിരുന്നു. എന്നാല്‍ ഈ ഇന്നിങ്‌സ് ഒഴിച്ചുനിര്‍ത്തിയാല്‍ ശേഷിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ല. 9, 42, 27*, 22, 4, 37, 24, 1, 0 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

ഇനി നാട്ടില്‍ ടെസ്റ്റിലെ രഹാനെയുടെ പ്രകടനം പരിശോധിച്ചാല്‍ അവിടെയും കാര്യങ്ങള്‍ പരിതാപകരമാണ്. 2016 നവംബര്‍ മുതല്‍ നാട്ടില്‍ 29 ഇന്നിങ്‌സുകളിലാണ് രഹാനെ കളിച്ചിട്ടുള്ളത്. ഇവയില്‍ 32.33 എന്ന ബാറ്റിങ് ശരാശരിയാണുള്ളത്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റ്ിയുമാണ് ഇത്രയും ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഇവയിലാവട്ടെ SENA രാജ്യങ്ങള്‍ക്കെതിരേ രഹാനെയ്ക്കു നേടാനായത് രണ്ടെണ്ണം മാത്രമാണ്. ബാക്കിയെല്ലാം ചെറുടീമുകള്‍ക്കെതിരേയായിരുന്നു.

കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രഹാനെയെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാണിച്ചേക്കില്ല.

Story first published: Thursday, February 11, 2021, 16:30 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+