IND vs AUS: ഇന്ത്യയെ ഓസീസ് തൂത്തുവാരുമെന്നു പ്രവചിച്ചു, ഇവരുടെ ഇപ്പോഴത്തെ അവസ്ഥ?
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തൂത്തുവാരുമെന്നു പ്രവിച്ചവര്‍ക്കു ചുട്ട മറുപടിയാണ് മെല്‍ബണില്‍ അജിങ്ക്യ രഹാനെയും സംഘവും നല്‍കിയത്. ഒരു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന് കംഗാരുപ്പടയെ കെട്ടുകെട്ടിച്ച് ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ രണ്ടര ദിവസം കൊണ്ട് തരിപ്പണമായ ശേഷമായിരുന്നു പലരും ഇന്ത്യയെപ്പറ്റി വില കുറച്ചു സംസാരിച്ചത്.
നായകന്‍ വിരാട് കോലി നാട്ടിലേക്കു മടങ്ങുകയും മുഹമ്മദ് ഷമി പരിക്കേറ്റു പിന്‍മാറുകയും ചെയ്തതോടെ ഇന്ത്യക്കു ഇനിയൊരു മടങ്ങിവരവ് അസാധ്യമാണെന്നു ചിലര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാല്‍ രഹാനെയ്ക്കു കീഴില്‍ സടകുടഞ്ഞെഴുന്നേറ്റ ഇന്ത്യ ഓസീസിനെ നിഷ്പ്രഭരാക്കുന്ന വിജയവുമായാണ് പരമ്പരയിലേക്കു തിരിച്ചുവന്നത്. പരമ്പരയില്‍ ഓസീസ് 4-0ന് ഇന്ത്യയെ തൂത്തുവാരുമെന്നു പ്രവചിച്ചവര്‍ ആരൊക്കെ ആയിരുന്നുവെന്നും എന്തായിരുന്നു അവര്‍ പറഞ്ഞതെന്നും നമുക്കൊന്നു നോക്കാം.

മൈക്കല്‍ വോന്‍
ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ പ്രവചിച്ചത് ഓസീസ് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം കൊയ്യുമെന്നായിരുന്നു. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്കു തിരിച്ചുവരാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ ഈ പരമ്പരയില്‍ ഓസീസിനോടു തകര്‍ന്നടിയും. 4-0നായിരുന്നും പരമ്പര ഓസീസ് സ്വന്തമാക്കുകയെന്നായിരുന്നു അഡ്‌ലെയ്ഡില്‍ ഇന്ത്യ 36 റണ്‍സിനു പുറത്തായ ശേഷം വോന്‍ ട്വിറ്ററില്‍ കുറിച്ചത്.

മൈക്കല്‍ ക്ലാര്‍ക്ക്
ആദ്യ ടെസ്റ്റിനു ശേഷമല്ല, മറിച്ച് നാലു ടെസ്റ്റുകളുടെ പരമ്പര തുടങ്ങുന്നതിനു മുമ്പ് തന്നെ ഓസീസ് പരമ്പര തൂത്തുവാരുമെന്നു പ്രവചിച്ചയാളാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.
ഏകദിന, ടി20 പരമ്പരകളല്‍ മാത്രമേ വിരാട് കോലിക്കു ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ കഴിയുകയുള്ളൂ. നിശ്ചിത ഓവര്‍ പരമ്പരകളില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും. 4-0ന് ഓസീസ് ടെസ്റ്റ് പരമ്പര കൈക്കലാക്കും. കോലിയില്ലാതെ ഓസീസിനെ അവരുടെ നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റില്‍ തോല്‍പ്പിക്കാനായാല്‍ ഒരു വര്‍ഷത്തേക്ക് അവര്‍ക്കിത് ആഘോഷിക്കാം. അവിശ്വസനീയ വിജയമായിരിക്കും അതെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടിരുന്നു.

മാര്‍ക്ക് വോ
അഡ്‌ലെയ്ഡ് ടെസ്റ്റിലെ വന്‍ പരാജയത്തിനു ശേഷം പരമ്പരയിലേക്കു ഇന്ത്യക്കു തിരിച്ചുവരാന്‍ കഴിയുമോയെന്ന ചോദ്യത്തിന് ഒരു പ്രതീക്ഷയും വേണ്ടെന്നായിരുന്നു മുന്‍ ഓസീസ് ഓപ്പണര്‍ മാര്‍ക്ക് വോയുടെ മറുപടി.
വിരാട് കോലി ടീമിലുള്ളതിനാല്‍ പരമ്പരയില്‍ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുമായിരുന്ന ഒരേയൊരു ടെസ്റ്റ് അഡ്‌ലെയ്ഡിലേതായിരുന്നു. സാഹചര്യങ്ങള്‍ അവര്‍ക്കു യോജിക്കുന്നതുമായിരുന്നു. ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവുമെന്നു കരുതുന്നില്ല. 4-0ന് ഓസ്‌ട്രേലിയ പരമ്പര നേടുമെന്നാണ് തന്റെ പ്രവചനമെന്നും വോ പറഞ്ഞിരുന്നു.

റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-4ന് തൂത്തുവാരപ്പെടുമെന്നു പ്രവചിച്ചിരുന്നു. ഇന്ത്യക്കു വലിയ മുറിവാണ് അഡ്‌ലെയ്ഡിലെ തോല്‍വിയോടെ നേരിട്ടിരിക്കുന്നത്. പരമ്പര ഇനി ഓസീസ് തൂത്തുവാരാനുള്ള സാധ്യത കൂടുതലാണെന്നും പോണ്ടിങ് പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications