Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇനി കോലിയില്ല, രഹാനെ ആ ദൗത്യം ഏറ്റെടുത്തേ തീരൂ- നിര്‍ദേശവുമായി അജിത് അഗാര്‍ക്കര്‍

വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുന്ന അജിങ്ക്യ രഹാനെയ്ക്കു നിര്‍ദേശവുമായി മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. കോലി ടീമില്‍ ഇല്ലാത്തതിനാല്‍ രഹാനെ ബാറ്റിങില്‍ സ്വയം പ്രോമോട്ട് ചെയ്ത് അദ്ദേഹത്തിന്റെ പൊസിഷനില്‍ ഇറങ്ങണമെന്നാണ് അഗാര്‍ക്കറുടെ ആവശ്യം.

1

കോലി ഇല്ലാത്തതിനാല്‍ ഈ റോള്‍ രഹാനെ ഏറ്റെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കു പുറത്ത് റണ്‍സ് നേടിയിട്ടുള്ള അദ്ദേഹത്തിനു മല്‍സര പരിചയവുമുണ്ട്. നായകന്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കേണ്ട സമയമാണിത്. രഹാനെ ഇനിയുള്ള ടെസ്റ്റുകളില്‍ നാലാം നമ്പറില്‍ കളിച്ചില്ലെങ്കില്‍ അതായിരിക്കും എന്നെ അദ്ഭുതപ്പെടുത്തുക.

കോലിയുടെ പകരക്കാരനായി ശുഭ്മാന്‍ ഗില്ലാണ് ടീമിലേക്കു വരേണ്ടത്. ഇനിയുള്ള ടെസ്റ്റുകളില്‍ ഗില്ലിനെ ഇന്ത്യ കളിപ്പിക്കണം. കുറേയായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. അവനു നല്ല കഴിവുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി ഗില്‍ ഓപ്പണറായി കളിക്കുന്നതായി എനിക്കറിയാം. അവനെപ്പോലൊരാള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ അതു ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിനു മുതല്‍ക്കൂട്ടായി തീരുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റില്‍ 68.78 ആണ് ഗില്ലിന്റെ ബാറ്റിങ് ശരാശരി.

2

പല മാറ്റങ്ങളുമായിട്ടാലും മെല്‍ബണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കളിക്കുകയെന്നാണ് സൂചനകള്‍. ഗില്ലിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും പ്ലെയിങ് ഇലവനിലെത്തുമെന്നാണ് വിവരം. ആദ്യ ടെസ്റ്റില്‍ ഫ്‌ളോപ്പായി മാറിയ പൃഥ്വി ഷായ്ക്കു പകരം ഗില്ലായിരിക്കും മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കുക. കോലിക്കു പകരം മധ്യനിരയില്‍ രാഹുല്‍ കളിച്ചേക്കും. ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു പകരമായിരിക്കും പന്ത് പ്ലെയിങ് ഇലവനിലെത്തുക. പരിക്കു കാരണം ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ പേസര്‍ മുഹമ്മദ് ഷമിക്കു പകരം യുവതാരം മുഹമ്മദ് സിറാജ് അരങ്ങേറിയേക്കും.

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. രണ്ടര ദിവസം കൊണ്ടു തന്നെ ടെസ്റ്റ് അവസാനിക്കുകയും ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് ദുരന്തമായിരുന്നു ഇന്ത്യക്കു നേരിട്ടത്. വെറും 36 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചിരുന്നു. ഒരാള്‍പ്പോലും രണ്ടക്കം കടന്നില്ല. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മോശം ടോട്ടലായിരുന്നു ഇത്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഒരു ബാറ്റ്‌സമാനും രണ്ടക്കം തികയ്ക്കാന്‍ കഴിയാതിരുന്നതും ഇതാദ്യമായിട്ടായിരുന്നു.

Story first published: Thursday, December 24, 2020, 18:39 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+