Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ആയിരത്തില്‍ ഒരുവന്‍'- രഹാനെ ഏഷ്യയുടെ മാനം കാത്തു! നേട്ടം കുറിച്ച ആദ്യ താരം

ചെന്നൈ: ടെസ്റ്റില്‍ സമീപകാലത്തെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ ഏറെ പഴി കേട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇപ്പോള്‍ ഏഷ്യയുടെ തന്നെ മാനം കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ മികച്ച പ്രകടനത്തോടെയാണിത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സ് തികച്ച ആദ്യത്തെ ഏഷ്യന്‍ താരമെന്ന നേട്ടമാണ് രഹാനെ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ കുത്തകയാക്കി വച്ച എലൈറ്റ് ലിസ്റ്റിലാണ് ഏഷ്യയില്‍ നിന്നും ആദ്യമായി ഒരു താരം ഇടം നേടിയിരിക്കുന്നത്.

1

15 ഇന്നിങ്‌സുകളില്‍ നിന്നാണ് രഹാനെ 1000 റണ്‍സ് ക്ലബ്ബില്‍ ഇടംനേടിയത്. മൂന്നു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ലോക ചാംപ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്താണ് രഹാനെ. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് 13 ഇന്നിങ്‌സുകളില്‍ നിന്നും 1675 റണ്‍സോടെ തലപ്പത്ത്. അഞ്ചു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമടക്കമാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 18 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കം 1550 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.

ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് മൂന്നാംസ്ഥാനത്തുള്ളത്. 13 ഇന്നിങ്‌സുകളിലായി 1341 റണ്‍സ് സ്മിത്ത് നേടിയിട്ടുണ്ട്. നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ആദ്യ 10 സ്ഥാനക്കാരെ നോക്കിയാല്‍ രഹാനെയെക്കൂടാതെ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു താരം ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ്. 12 ഇന്നിങ്‌സുകളിലായി 857 റണ്‍സ് താരം നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

2

അതേസമയം, ചെന്നൈയിലെ രണ്ടാം ടെസ്റ്റിലേക്കു വന്നാല്‍ ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. 61 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 210 റണ്‍സടുത്തിട്ടുണ്ട്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മയും ഫിഫ്റ്റിയുമായി രഹാനെയുമാണ് ക്രീസില്‍. രോഹിത് 139ഉം രഹാനെ 53ഉം റണ്‍സെടുത്തിട്ടുണ്ട്. ഈ ഇന്നിങ്‌സിലെ ഫിഫ്റ്റിയോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമെന്ന ചേതേശ്വര്‍ പുജാരയുടെ റെക്കോര്‍ഡിനൊപ്പം രഹാനെയെത്തുകയും ചെയ്തു. ഇരുവരും ഒമ്പത് ഫിഫ്റ്റികള്‍ വീതം നേടിയിട്ടുണ്ട്.

Story first published: Saturday, February 13, 2021, 15:12 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+