കളിക്കാരെ നോക്കാൻ അറിയില്ലെങ്കിൽ മുംബൈയെ കണ്ട് പഠിക്കണം!സിഎസ്‌കെയുടെ മെഡിക്കൽ ടീമിനെ വിമർശിച്ച് അശ്വിൻ
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ വേട്ടയാടുന്ന പരിക്ക് വിവാദങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ആർ. അശ്വിൻ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടയിൽ യുവ ബാറ്റിംഗ് സെൻസേഷൻ ആയുഷ് മ്ഹാത്രെയ്ക്ക് പരിക്കേറ്റതാണ് അശ്വിനെ ചൊടിപ്പിച്ചത്. ചെന്നൈ ടീമിലെ താരങ്ങൾക്ക് തുടർച്ചയായി പേശീസംബന്ധമായ പരിക്കുകൾ (Muscle Injuries) ഉണ്ടാകുന്നത് മെഡിക്കൽ വിഭാഗത്തിന്റെ പരാജയമാണെന്ന് അശ്വിൻ തുറന്നടിച്ചു.
"ഇത് വെറുമൊരു മസിൽ കയറ്റമല്ല!"
ആയുഷ് മ്ഹാത്രെയുടെ പരിക്ക് അത്ര നിസ്സാരമല്ലെന്നാണ് അശ്വിൻ നിരീക്ഷിക്കുന്നത്. "മ്ഹാത്രെയുടെ പരിക്ക് കണ്ടിട്ട് അതൊരു സാധാരണ മസിൽ കയറ്റമായി (Cramp) തോന്നുന്നില്ല, മറിച്ച് ഗൗരവകരമായ മറ്റൊരു പേശീ പരിക്കാണെന്ന് ഉറപ്പാണ്. ചെന്നൈ ടീമിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം പേശീ പരിക്കുകൾ ആവർത്തിക്കുന്നത്? ഞാൻ രാജസ്ഥാൻ റോയൽസിൽ ആയിരുന്നപ്പോൾ എനിക്ക് മുട്ടിന് പരിക്കേറ്റതായിരുന്നു. അന്ന് അവർ ഒരു വർഷം മുഴുവൻ എന്റെ ഫിറ്റ്‌നസ് ട്രാക്ക് ചെയ്യുമായിരുന്നു," അശ്വിൻ പറഞ്ഞു.

മുംബൈയെ കണ്ട് പഠിക്കണം; ദീപക് ചഹാർ ഉദാഹരണം!
മുംബൈ ഇന്ത്യൻസിന്റെ പ്ലെയർ മാനേജ്‌മെന്റിനെ പുകഴ്ത്തിയ അശ്വിൻ, ചെന്നൈ വിട്ട് മുംബൈയിൽ ചേക്കേറിയ ദീപക് ചഹാറിനെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. "ദീപക് ചഹാറിനെ നോക്കൂ, ചെന്നൈയിൽ ഉണ്ടായിരുന്ന മൂന്ന് സീസണുകളിൽ പരിക്കുകാരണം ആകെ 14 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്. എന്നാൽ മുംബൈ ഇന്ത്യൻസിൽ എത്തിയ ശേഷം അദ്ദേഹം എല്ലാ മത്സരങ്ങളിലും കളിക്കുന്നു. കാരണം, മുംബൈ അവരുടെ താരങ്ങളെ വർഷം മുഴുവൻ പരിചരിക്കുന്നു. ഐപിഎൽ തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അവരുടെ ഇഞ്ചുറി മാനേജ്‌മെന്റ് പ്ലാനുകൾ ആരംഭിക്കാറുണ്ട്," അശ്വിൻ വ്യക്തമാക്കി.
"റെക്കോർഡുകൾ തകർക്കാനുള്ളതാണ്, ചെന്നൈ ജയിക്കും!"; നേരത്തെ പ്രകടിപ്പിച്ച ആത്മവിശ്വാസം ഹൈദരാബാദ് ഉയർത്തിയ വലിയ സ്കോർ പിന്തുടരുന്ന ചെന്നൈക്ക് മത്സരത്തിന്റെ ഇടവേളയിൽ അശ്വിൻ വലിയ പിന്തുണ നൽകിയിരുന്നു. അശ്വിന്റെ വാക്കുകൾ ഇങ്ങനെ:
"ചെന്നൈ ഈ സ്കോർ മറികടക്കുമെന്ന് എനിക്ക് തോന്നുന്നു. 2018-ന് ശേഷം 190-ന് മുകളിലുള്ള ഒരു സ്കോർ ചെന്നൈ വിജയകരമായി പിന്തുടർന്നിട്ടില്ല എന്നത് സത്യമാണ്. പക്ഷേ റെക്കോർഡുകൾ തകർക്കാനുള്ളതാണ്. പിച്ച് സ്ലോ ആയില്ലെങ്കിൽ സിഎസ്‌കെയ്ക്ക് വലിയ സാധ്യതയുണ്ട്. ഹൈദരാബാദിന്റെ ബൗളിംഗ് നിരയ്ക്ക് പരിചയസമ്പത്ത് കുറവാണ്. സഞ്ജു സാംസണും ആയുഷ് മ്ഹാത്രെയും മികച്ച ഫോമിലുമാണ്. റുതുരാജ് ഗെയ്‌ക്‌വാദിന് ഫോം വീണ്ടെടുക്കാൻ പറ്റിയ അവസരമാണിത്. റൺ റേറ്റ് 10-ന് താഴെ നിൽക്കുന്ന സാഹചര്യത്തിൽ റുതുരാജിന് തുടക്കത്തിൽ സമയമെടുത്ത് കളിച്ച് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കും."
195 റൺസ് പിന്തുടരുന്ന ചെന്നൈയ്ക്കായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന സമയത്തായിരുന്നു നാലാം ഓവറിൽ ആയുഷ് മ്ഹാത്രേയ്ക്ക് പേശികളിൽ പരിക്കേൽക്കുന്നത്. അതിന് ശേഷവും റുതുരാജിന്റെ കോളിൽ അദ്ദേഹം റൺ ഓടിയെങ്കിലും അടുത്ത പന്തിൽ തന്നെ പുറത്താവുകയായിരുന്നു. ഇത് കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞ നിമിഷമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications