Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിമുതല്‍ മാര്‍ച്ച് 30 ലോക ക്ഷമ പറയല്‍ ദിനം; ഓസ്‌ട്രേലിയയെ പരിഹസിച്ച് അശ്വിന്‍

ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരീസ് സമാപിച്ചിട്ടും ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ തമ്മിലുള്ള വാക്കേറ്റം തുടരുകയാണ്. ഏറ്റവും ഒടുവില്‍ സ്പിന്നിര്‍ ആര്‍ അശ്വിന്‍ ഓസീസിനെ പരിഹസിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

ഈ വര്‍ഷം മുതല്‍ എല്ലാവര്‍ഷവും മാര്‍ച്ച് 30 ലോക ക്ഷമ പറയല്‍ മത്സരമായിരിക്കുമെന്നാണ് അശ്വിന്റെ ട്വീറ്റ്. കഴിഞ്ഞദിവസം മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് ക്ഷമ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് അശ്വിന്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്.

ashwin

ഐപിഎല്‍ ടീം ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ബ്രാഡ് ഹോഡ്ജ്. വിരാട് കോലി നിര്‍ണായകമായ അവസാന ടെസ്റ്റ് കളിക്കാതിരുന്നത് ഐപിഎല്ലിനുവേണ്ടിയായിരുന്നെന്നും രാജ്യത്തെക്കാള്‍ താത്പര്യം ഐപിഎല്‍ ആണെന്നും പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് ഹോഡ്ജ് ക്ഷമ പറഞ്ഞ് രംഗത്തെത്തിയത്.

ഇതിന് തൊട്ടു മുന്‍പ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ക്ഷമ പറഞ്ഞിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെയുണ്ടായ സംഭവങ്ങള്‍ക്ക് ക്ഷമ പറയുന്നു എന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. ഇവ രണ്ടുകൂട്ടിച്ചേര്‍ത്താണ് അശ്വിന്‍ ഓസീസിനെ പരിഹസിച്ചത്.

Story first published: Friday, March 31, 2017, 8:42 [IST]
Other articles published on Mar 31, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+