Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീനിയര്‍ താരങ്ങള്‍ തമിഴ്‌നാട് ക്രിക്കറ്റിനെ തകര്‍ക്കുന്നു; വിമര്‍ശനവുമായി അശ്വിന്‍

ചെന്നൈ: രഞ്ജി ട്രോഫിയിലെ തമിഴ്‌നാടിന്റെ മോശം പ്രകടനത്തിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ച് രവിചന്ദ്ര അശ്വിന്‍. സീനിയര്‍ താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ തമിഴ്‌നാട് ക്രിക്കറ്റിനെ തകര്‍ക്കുന്നുവെന്നാണ് അശ്വന്‍ ആരോപിച്ചത്. രഞ്ജിയില്‍ ഹിമാചല്‍ പ്രദേശിനോട് തോറ്റതിന് ശേഷമാണ് അശ്വിന്റെ പ്രതികരണം.

രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളും തമിഴ്‌നാട് തോറ്റതാണ് അശ്വിനെ ചൊടിപ്പിച്ചത്. ഹിമാചലിനെതിരേ ഒമ്പത് വിക്കറ്റുമായി അശ്വിന്‍ തിളങ്ങിയെങ്കിലും സഹതാരങ്ങള്‍ പ്രതീക്ഷ കാത്തില്ല. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ടീം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളെ തഴഞ്ഞ് സീനിയര്‍ താരങ്ങളെ കളിപ്പിക്കുന്നത് ശരിയായ നടപടിയല്ല.

rashwin

സീനിയര്‍ താരങ്ങള്‍ മോശം പ്രകടനം തുടര്‍ന്നാല്‍ അവരെ മാറ്റി നിര്‍ത്താന്‍ തയ്യാറാവണം. ദിനേഷ് കാര്‍ത്തിക്, മുരളി വിജയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ഇന്ത്യന്‍ ദേശീയ ടീം താരങ്ങള്‍ക്ക് പരിക്ക് മൂലം മത്സരം കളിക്കാന്‍ സാധിച്ചില്ല. ഇതിന് പകരം കളിക്കാന്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ തമിഴ്‌നാടിനില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. ബാറ്റിങ് നിര കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്നും അശ്വിന്‍ പറഞ്ഞു.

Story first published: Saturday, December 21, 2019, 17:17 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+