Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ജയിച്ചവരെ അവഗണിച്ചു, ശ്രേയസിനെ ക്യാപ്റ്റനാക്കിയത് അനീതി! ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട്, ടീം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ച ബിസിസിഐയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട 2-0 ന്റെ വൈറ്റ്‌വാഷിന് പിന്നാലെയാണ് ക്യാപ്റ്റൻസി സെലക്ഷനിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി അശ്വിൻ ബിസിസിഐയെ പ്രതിക്കൂട്ടിലാക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി ടീമിനായി സ്ഥിരമായി കളിക്കുകയും, ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത കളിക്കാരെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനമെന്ന് അശ്വിൻ തുറന്നടിച്ചു.

ravichandranashwin-1

"അത് മറ്റ് കളിക്കാരോട് ചെയ്യുന്ന കടുത്ത അനീതി!"

മുൻപ് ശ്രേയസ് അയ്യർക്ക് ടീമിൽ ചില അനാവശ്യ അവഗണനകൾ നേരിട്ടപ്പോൾ നമ്മളെല്ലാം അവനെ പിന്തുണച്ചിരുന്നു എന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. എന്നാൽ അതിനർത്ഥം താരത്തെ നേരിട്ട് ടി20 ക്യാപ്റ്റനാക്കുക എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അശ്വിന്റെ വാക്കുകൾ ഇങ്ങനെ:

"ശ്രേയസ് അയ്യർക്ക് അനീതി നേരിട്ടപ്പോൾ നമ്മളെല്ലാം അവനൊപ്പം നിന്നിരുന്നു. എന്നാൽ അവനെ പെട്ടെന്ന് ഒരുനാൾ ടി20 ടീമിന്റെ ക്യാപ്റ്റനാക്കിയത് തികച്ചും തെറ്റായ തീരുമാനമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ടി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി സ്ഥിരമായി കളിക്കുകയും, കഠിനാധ്വാനം ചെയ്ത് ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കാൻ സഹായിക്കുകയും ചെയ്ത ഒരുപാട് കളിക്കാർ ടീമിലുണ്ട്. അവരെയെല്ലാം മറികടന്നാണ് ഈ നിയമനം."

കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ ടി20 ടീമിന്റെ ഏഴയലത്ത് പോലും ഇല്ലാതിരുന്ന ഒരു കളിക്കാരനെ തിരിച്ചുകൊണ്ടുവന്ന് നേരിട്ട് ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചത് ടീമിലെ മറ്റ് അംഗങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

അയർലൻഡിലെ തോൽവിയും ശ്രേയസിന്റെ ഫോമും

ഗൗതം ഗംഭീർ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റൻസി ഏൽപ്പിച്ചതെങ്കിലും അയർലൻഡ് പര്യടനത്തിൽ അത് വൻ ദുരന്തമായി മാറുകയായിരുന്നു. കളി കൈപ്പിടിയിലൊതുക്കാൻ ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസിന് സാധിച്ചില്ലെന്ന് മാത്രമല്ല, ബാറ്റർ എന്ന നിലയിലും താരം കടുത്ത പരാജയമായി മാറി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഒരേ രീതിയിലാണ് ശ്രേയസ് വിക്കറ്റ് കളയുന്നത് എന്ന് മുൻ താരം ആകാശ് ചോപ്രയും വിമർശിച്ചിരുന്നു.

ജൂലൈ 1 മുതൽ ഇംഗ്ലണ്ടിനെതിരെയുള്ള കടുത്ത ടി20 പരമ്പര ആരംഭിക്കാനിരിക്കെ, മുതിർന്ന താരം ആർ. അശ്വിൻ തന്നെ ബിസിസിഐയുടെ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ വലിയ പുകച്ചിലുകൾക്ക് കാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇം​ഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ സാധ്യതകളെ വർധിപ്പിക്കാൻ കൗമാര താരം വൈഭവ് സൂര്യവംശിയെ കളത്തിലിറക്കുമോ എന്നും ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ്. എന്തുതന്നെയായാലും അയർലന്റിനോട് നേരിട്ട വലിയ തോൽവിയുടെ ആഘാദം കുറയ്ക്കാൻ ഇം​ഗ്ലണ്ടിൽ ടീമിന് വിജയിച്ചേ മതിയാകൂ.

Story first published: Tuesday, June 30, 2026, 11:19 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+