Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026:ക്യാപ്റ്റനല്ലെങ്കിലും വിരാട് തന്നെയാണ് ആൽഫ,പാട്ടീധാർ രാമായണത്തിലെ ഭരതനെപ്പോലെ!അശ്വിന്റെ നിരീക്ഷണങ്ങൾ

ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയതിന് പിന്നാലെ, വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റൻ രജത് പാട്ടീധാറിന്റെയും കൂട്ടുകെട്ടിനെ പ്രശംസിച്ച് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ടീമിലെ കോഹ്‌ലിയുടെ സ്ഥാനത്തെയും പാട്ടീധാർ അദ്ദേഹത്തിന് നൽകുന്ന ബഹുമാനത്തെയും രാമായണത്തിലെ ഭരതന്റെ കഥയോടാണ് അശ്വിൻ ഉപമിച്ചത്.

ക്യാപ്റ്റനല്ലെങ്കിലും വിരാട് എന്നും 'ആൽഫ' തന്നെയാണ്!

ടീമിൽ വിരാട് കോഹ്‌ലിയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

viratkohli-rajatpatidar-1

"വിരാട് കോഹ്‌ലി ഒരു ടീമിലെ എക്കാലത്തെയും 'ആൽഫ' (Alpha) ആണ്, അവൻ എപ്പോഴും അങ്ങനെ തന്നെ തുടരും. അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും ആ പദവിക്ക് മാറ്റമൊന്നും വരാൻ പോകുന്നില്ല. ആർസിബി എന്താണ് ചെയ്തത്? തന്ത്രങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന, ശാന്തനായ, കോച്ചുമാരുമായും ഡാറ്റാ അനലിസ്റ്റുകളുമായും ഇരിക്കാൻ കഴിയുന്ന ഒരാളെ അവർ ക്യാപ്റ്റനാക്കി (രജത് പാട്ടീധാർ). ആവശ്യാനുസരണം ബൗളർമാരോട് സംസാരിക്കാനും ഫീൽഡിങ് ലളിതമാക്കാനും അവന് സാധിക്കുന്നുണ്ട്."

രാമായണത്തിലെ ഭരതനെപ്പോലെ രജത് പാട്ടീധാർ!

മത്സരത്തിന് മുൻപുള്ള ടീം ഹഡിലിലെ വിരാടിന്റെ സാന്നിധ്യത്തെയും രജത് പാട്ടീധാറിന്റെ ക്യാപ്റ്റൻസിയെയും അശ്വിൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്:

"രജത് പാട്ടീധാറിന്റെ ക്യാപ്റ്റൻസി നോക്കൂ... ഇന്ന് മത്സരത്തിന് തൊട്ടുമുൻപ് പോലും ഹഡിലിൽ വിരാട് കോഹ്‌ലിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഇതൊരു മനോഹരമായ പാർട്ണർഷിപ്പായി മാറിയിരിക്കുകയാണ്; 'ചേട്ടാ, നിങ്ങൾ ടീമിനെ നയിക്കൂ, ഞാൻ വെറുമൊരു ക്യാപ്റ്റൻ മാത്രമാണ്. നിങ്ങൾ ഈ ടീമിനെ മുന്നോട്ട് കൊണ്ടുപോകൂ, ഞാൻ ഇതിന്റെ ക്യാപ്റ്റനായിരിക്കാം' എന്ന മട്ടിലാണ് കാര്യങ്ങൾ. രാമായണത്തിൽ ശ്രീരാമന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വെച്ച് ഭരതൻ രാജ്യം ഭരിച്ചതുപോലെയാണ് രജത് പാട്ടീധാർ ഇവിടെ ചെയ്തത്."

"വിരാട് സംസാരിക്കുമ്പോൾ രജത് ടീമിനൊപ്പം നിന്നെങ്കിലും, ആ കൂട്ടത്തിൽ ഒരാളായി ഒതുങ്ങിനിന്ന് വിരാടിന് ആ വലിയ സ്പേസ് പൂർണ്ണമായി വിട്ടുകൊടുക്കുകയായിരുന്നു. വിരാട് എന്താണോ ആഗ്രഹിച്ചത്, അത് രജത് നൽകി. ഈ ടീമിൽ വിരാട് വെറുമൊരു കളിക്കാരൻ മാത്രമല്ല, ഒരു മെന്റർ കൂടിയാണ്. ഒരു 'പ്ലെയർ കം മെന്റർ' (Player-cum-mentor). ഫൈനലിൽ അവൻ കളിച്ച ഇന്നിങ്സും അത്രമേൽ മനോഹരമായിരുന്നു." അശ്വിൻ പറഞ്ഞു നിർത്തി.

രജത് പാട്ടീധാറിന്റെ തന്ത്രപരമായ ക്യാപ്റ്റൻസിയും വിരാട് കോഹ്‌ലിയുടെ അസാധ്യ ബാറ്റിംഗ് മികവും (പുറത്താകാതെ 75* റൺസ്) ഒത്തുചേർന്നപ്പോഴാണ് ഗുജറാത്തിനെ 5 വിക്കറ്റിന് തകർത്ത് ആർസിബി തങ്ങളുടെ രണ്ടാം കിരീടം നിലനിർത്തിയത്. ഇതോടെ മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം തുടർച്ചയായി രണ്ട് തവണ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എല്ലായിടത്തും ഡോമിനേറ്റ് ചെയ്യുന്ന റോയൽ ചലഞ്ചേഴ്സ് അടുത്ത വർഷവും ഇതേ വീറോടെ തിരിച്ചുവരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Story first published: Monday, June 1, 2026, 9:18 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+