Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ടി20യില്‍ ആ സമയത്ത് മോശം പന്തുകള്‍ എറിഞ്ഞാലും വളരെ ഗുണം ചെയ്യും'- ആര്‍ അശ്വിന്‍

മുംബൈ: ബൗളര്‍മാരെ സംബന്ധിച്ച് ടി20 ഫോര്‍മാറ്റെന്നത് വലിയ കഷ്ടപ്പാടാണ്. നാല് ഓവര്‍ മാത്രം പന്തെറിഞ്ഞാല്‍ മതിയെങ്കിലും ബൗളറുടെ സല്‍പ്പേര് നഷ്ടപ്പെടാന്‍ ആ നാല് ഓവറുകള്‍ തന്നെ ധാരാളമാണ്. പല പ്രമുഖ ബൗളര്‍മാരും ടി20 ഫോര്‍മാറ്റില്‍ തല്ലുകൊള്ളി ബൗളര്‍മാരാവുന്നത് പല തവണ ആരാധകര്‍ കണ്ടിട്ടുണ്ടാവും. ലൈനും ലെങ്തും മാത്രമല്ല ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയുക എന്നതാണ് ടി20 ഫോര്‍മാറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇപ്പോഴിതാ ടി20 ഫോര്‍മാറ്റില്‍ ബൗളിങ് ടെക്‌നിക്കുകളേക്കാള്‍ പ്രാധാന്യം ഭാഗ്യത്തിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. ഡിആര്‍എസ് വിത്ത് ആഷ് എന്ന യുട്യൂബ് ഷോയില്‍ മുരളി കാര്‍ത്തികുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗ്യമുണ്ടെങ്കില്‍ മോശം പന്തുകളില്‍ പോലും നേട്ടമുണ്ടാക്കാനാവുമെന്ന് അശ്വിന്‍ പറഞ്ഞു.

rashwin

'ഭാഗ്യമുള്ള ദിവസമാണെങ്കില്‍ ഏത് മോശം പന്ത് എറിഞ്ഞാലും അത് വളരെ ഫലം ചെയ്യുന്നതായിരിക്കും. പഞ്ചാബ് കിങ്‌സിനുവേണ്ടി കളിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് എനിക്കത് മനസിലായത്. ഫ്‌ളാറ്റ് വിക്കറ്റായിരുന്നു.അതിനാല്‍ ലോങ് ഓഫിലും ടീപ് കവറിലും ഞാന്‍ ഫീല്‍ഡറെ നിര്‍ത്തി ലൈനിനോട് ചേര്‍ന്ന് സ്‌കിഡ്ഡിങ് പന്തുകള്‍ എറിയാന്‍ തുടങ്ങി. ബാറ്റ്‌സ്മാന്‍ ഓരോ റണ്‍സ് മാത്രമാണ് നേടിയത്. അടുത്ത പന്ത് വളരെ മോശമായിരുന്നു. ലെഗ് സ്റ്റംപിന് പുറത്ത് ഷോര്‍ട്ട് പന്തായിരുന്നു. ബാറ്റ്‌സ്മാന്‍ ഷോട്ട് കളിച്ചപ്പോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ക്യാച്ച്'-അശ്വിന്‍ പറഞ്ഞു.

അന്ന് വൈകുന്നേരം ഞാന്‍ ചിന്തിച്ചു. മോശം പന്തില്‍ എങ്ങനെയാണ് വിക്കറ്റ് ലഭിച്ചത്. എന്നാല്‍ സത്യാവസ്ഥ ടി20 ക്രിക്കറ്റില്‍ ഇത് സംഭവിക്കുമെന്നതാണ്. ഒരു തവണ കീറോണ്‍ പൊള്ളാര്‍ഡിനെതിരേ പന്തെറിയുന്നു. രണ്ട് തവണയും ഷോട്ട് ടൈം ചെയ്യുന്നതില്‍ പൊള്ളാര്‍ഡിന് പിഴച്ചെങ്കിലും ബൗണ്ടറി നേടി. അടുത്തത് ഞാനൊരു ഷോര്‍ട്ട് ബോള്‍ എറിഞ്ഞു. അവന്‍ ഫൈന്‍ ലെഗിലേക്ക് ഒരു സിംഗിള്‍ മാത്രമാണ് നേടിയത്. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ടി20 ഫോര്‍മാറ്റ് അങ്ങനെയാണെന്നും അശ്വിന്‍ പറഞ്ഞു.

മുരളി കാര്‍ത്തികും അശ്വിനെ പിന്തുണച്ചു. 'അശ്വിന്‍ പറഞ്ഞത് 100 ശതമാനം ശരിയാണ്. ചില സമയത്ത് നല്ല പന്തുകള്‍ എറിഞ്ഞാല്‍ പോലും അടികിട്ടും. മറ്റൊരു വശം പറഞ്ഞാല്‍ മോശം പന്തുകള്‍ വിക്കറ്റിലാവും അവസാനിക്കുക. കൂടുതല്‍ സ്‌ക്വയര്‍ ലെഗിലോ ഫൈന്‍ ലെഗിലോ ക്യാച്ചാവും. ഏത് ബാറ്റ്‌സ്മാനാണെന്ന് നോക്കി ഏത് തരം ബോളാണ് അവന് വേണ്ടതെന്ന് മനസിലാക്കണം'-മുരളി കാര്‍ത്തിക് പറഞ്ഞു.

Story first published: Tuesday, May 25, 2021, 9:28 [IST]
Other articles published on May 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+