Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ മരിക്കാന്‍ പറഞ്ഞാല്‍ അതും ചെയ്യുമെന്ന് അശ്വിന്‍

മിര്‍പൂര്‍: ക്രിക്കറ്റിലെ ദുര്‍ബലരെന്ന് കരുതിപ്പോന്നിരുന്ന ബംഗ്ലാദേശിനോട് തുടരെ രണ്ടുകളികളില്‍ തോറ്റ് ഏകദിന പരമ്പര അടിയറവെച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് സ്പിന്നര്‍ ആര്‍ അശ്വന്റെ പിന്തുണ. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ധോണിക്ക് പത്രസമ്മേളനത്തിലൂടെയാണ് അശ്വിന്‍ പിന്തുണ പ്രഖ്യാപിച്ചത്.

പരാജയപ്പെടുമ്പോള്‍ ക്യാപ്റ്റന് പിന്നില്‍ നിന്നും പിന്മാറുന്ന ടീംഅംഗമായല്ല അശ്വിന്‍ പ്രതികരിച്ചത്. ധോണിക്ക് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം നല്‍കി. ക്യാപ്റ്റന് പിന്തുണ നല്‍കുക എന്നത് കളിക്കാരുടെ ധര്‍മാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് പിന്തുണ നല്‍കുകയെന്ന് അശ്വിന്‍ ചോദിക്കുന്നു. ഫീല്‍ഡില്‍ ക്യാപ്റ്റന്‍ മരിക്കാന്‍ ആവശ്യപ്പെട്ടാലും താനത് ചെയ്യുമെന്നും അശ്വന്‍ വ്യക്തമാക്കി.

ashwin-india

ആദ്യ രണ്ടു മത്സരവും തോറ്റെന്നത് ശരിതന്നെ. അവസാന മത്സരം ജയിക്കാനായാണ് ടീം കളിക്കളത്തില്‍ ഇറങ്ങുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ടീം അല്ല ഇന്ത്യ. ക്യാപ്റ്റന് പിന്നില്‍ പൂര്‍ണ പിന്തുണയുമായി ടീം അംഗങ്ങള്‍ ഉണ്ട്. ഇക്കഴിഞ്ഞ സീസണില്‍ 75 ശതമാനം വിജയം വരിച്ച ടീമാണ് ഇന്ത്യ. നല്ലൊരു വിജയ്തതോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നും അശ്വന്‍ പറഞ്ഞു.

ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യയില്‍ നിന്നും തട്ടിയെടുത്ത യുവ ബൗളര്‍ മുസ്തഫിസുര്‍ മികച്ച ബൗളറാണെന്ന് അശ്വിന്‍ വിലയിരുത്തി. മുസ്തഫിസുറിനെ നേരിട്ടേ പറ്റൂ. അയാളെ തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ക്കാവില്ലല്ലോയെന്നും അശ്വിന്‍ പറയുന്നുണ്ട്. മികച്ച ടീം ആയി ബംഗ്ലാദേശ് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ തോല്‍വി അപമാനകരമായി കാണുന്നില്ലെന്നും അശ്വിന്‍ വ്യക്തമാക്കി.

Story first published: Wednesday, June 24, 2015, 9:24 [IST]
Other articles published on Jun 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+