Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 'ഞാന്‍ വില്ലനാകുമെന്ന് അവന്‍ പറഞ്ഞു', മങ്കാദിങ് പുറത്താക്കലിനെക്കുറിച്ച് ആര്‍ അശ്വിന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ നായകനായിരിക്കെ മങ്കാദിങ് പുറത്താക്കലിലൂടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറെയാണ് മങ്കാദിങ്ങിലൂടെ അദ്ദേഹം പുറത്താക്കിയത്. ഇത് വലിയ ചര്‍ച്ചയാവുകയും നിരവധി ആളുകള്‍ അശ്വിനെ വിമര്‍ശിക്കുകയും ചെയ്തു.

ക്രിക്കറ്റില്‍ അനുവദിനീയമായ കാര്യമായിട്ടും ബൗളര്‍ വിമര്‍ശിക്കപ്പെടുന്ന അവസ്ഥയാണ് നിലവില്‍ മങ്കാദിങ്ങില്‍ സംഭവിക്കുന്നത്. ഇപ്പോഴിതാ 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ മങ്കാദിങ്ങുമായി ബന്ധപ്പെട്ട് സഹതാരത്തില്‍ നിന്നുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍ അശ്വിന്‍.

rashwin

'ബാറ്റ്‌സ്മാന് വലിയ ആനുകൂല്യമാണ് ലഭിക്കുന്നത്. ബൗളര്‍ ബാറ്റ്‌സ്മാനോട് ക്രീസില്‍ നില്‍ക്കാന്‍ ആവിശ്യപ്പെട്ടാല്‍ അത് അവരെ അപമാനിക്കുന്ന പോലെയാണ് പെരുമാറുന്നത്. പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടരുതെന്ന് ബൗളര്‍ ബാറ്റ്‌സ്മാനോട് പറയുന്നത് തെറ്റാണെന്നാണ് എല്ലാവരുടെയും ധാരണ. മത്സരത്തില്‍ ശക്തമായ പോരാട്ടം നടക്കുകയാണെങ്കില്‍ ഒരു ബൗളറെ ഇതില്‍ നിന്ന് തടായാന്‍ സാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു'-അശ്വിന്‍ പറഞ്ഞു.

'രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം. അവസാന വിക്കറ്റില്‍ രാഹുല്‍ ചഹാറും അല്‍സാരി ജോസഫും മുംബൈക്കായി ബാറ്റ് ചെയ്യുന്നു. ഒരു പന്തില്‍ രണ്ട് റണ്‍സ് ജയിക്കാന്‍. ഞാന്‍ ബൗളറായ അങ്കിത് രജപുതിന്റെ അടുത്തെത്തി ബാറ്റ്‌സ്മാന്‍ പന്തെറിയുന്നതിന് മുമ്പ് ഓടാനായി ക്രീസ് വിടുന്നുണ്ടെന്നും ഇത് അനുവദിക്കരുതെന്നും പറഞ്ഞു. ഒരു തരത്തിലും എനിക്കത് ചെയ്യാനാവില്ലെന്നാണ് അങ്കിത് പറഞ്ഞത്.

ഞാനത് ചെയ്താല്‍ വലിയ വിവാദമാവുകയും എന്നെ വില്ലനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമെന്ന് അവന്‍ പറഞ്ഞു. നീ ചെയ്യുന്നതാണ് ശരിയെന്നും നോണ്‍സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്റെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞിട്ടും അവന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല'-അശ്വിന്‍ പറഞ്ഞു. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. മങ്കാദിങ് നിയമപ്രകാരം തെറ്റല്ലെങ്കിലും ബൗളര്‍മാര്‍ പലപ്പോഴും ഇതില്‍ ബലിയാടാകാറുണ്ട്.

കൗണ്ടി ക്രിക്കറ്റില്‍ മങ്കാദിങ് നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിട്ടുവെന്നും ഭാര്യക്ക് മൈതാനത്ത് നിന്ന് ഓടി രക്ഷപെടേണ്ടി വന്നുമെന്നും കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തികും വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ മങ്കാദിങ് നടത്തിയപ്പോഴെല്ലാം ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Story first published: Tuesday, May 25, 2021, 14:22 [IST]
Other articles published on May 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+