IPL 2026: റൺസ് വിട്ടുകൊടുത്താലും ആ കാര്യത്തിൽ അവനെ സമ്മതിച്ചേ പറ്റൂ! അർജുൻ തെണ്ടുൽക്കറെക്കുറിച്ച് അശ്വിൻ
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജാന്റ്സിന് വേണ്ടി ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യുവ ഫാസ്റ്റ് ബൗളർ അർജുൻ തെണ്ടുൽക്കറെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സച്ചിൻ തെണ്ടുൽക്കറുടെ മകനായതുകൊണ്ട് തന്നെ കരിയറിൽ വലിയ സമ്മർദ്ദമാണ് അർജുൻ നേരിടുന്നതെന്നും എന്നാൽ വെല്ലുവിളികളിൽ നിന്നും ഒളിച്ചോടാത്ത പോരാളിയാണ് അവനെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിന്റെ മകനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല !
മറ്റ് കളിക്കാരെ അപേക്ഷിച്ച് അർജുൻ തെണ്ടുൽക്കറുടെ ക്രിക്കറ്റ് യാത്ര എത്രത്തോളം കഠിനമാണെന്ന് അശ്വിൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "എനിക്ക് അർജുൻ തെണ്ടുൽക്കറോട് വലിയ ബഹുമാനമുണ്ട്. അവന്റെ ബോളിംഗ് സ്കില്ലുകളെക്കുറിച്ച് ഞാൻ ഇവിടെ സംസാരിക്കുന്നില്ല, പക്ഷേ അവൻ കടന്നുവന്ന വഴി ഒട്ടും എളുപ്പമുള്ളതല്ല. കാരണം എപ്പോഴും അവനെ സ്വന്തം പിതാവുമായി (സച്ചിൻ) ആളുകൾ താരതമ്യം ചെയ്തുകൊണ്ടേയിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു കുട്ടിക്കും കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല."

ഫോറും സിക്സും അടിച്ചാലും കണ്ണ് ഉരുട്ടി പേടിപ്പിക്കും, വിട്ടുകൊടുക്കില്ല !
അർജുൻ തെണ്ടുൽക്കറുടെ ഏറ്റവും മികച്ച രണ്ട് പോസിറ്റീവ് ഗുണങ്ങളെയും അശ്വിൻ എടുത്തുപറഞ്ഞു. "അവനെക്കുറിച്ച് രണ്ട് കാര്യങ്ങൾ എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ഒന്നാമതായി അവൻ കഠിനാധ്വാനിയാണ്. രണ്ടാമത്തെ കാര്യം മൈതാനത്ത് ഒരു മത്സരത്തിൽ നിന്നും അവൻ ഒരിക്കലും പിന്തിരിയില്ല എന്നതാണ്. നീ ആരായാലും ശരി, പന്തെറിഞ്ഞ ശേഷം അവൻ വന്ന് നിന്നെ കണ്ണ് ഉരുട്ടി നോക്കും (Stare). അടി വാങ്ങിയാലും അവൻ ഒളിച്ചോടില്ല. ബാറ്റർമാർ ഫോറോ സിക്സോ അടിച്ചാലും അവൻ വീണ്ടും ശക്തമായി തന്നെ പന്തെറിയാൻ വരും. ഈ രണ്ട് ഗുണങ്ങളുടെ കാര്യത്തിൽ ആ കുട്ടിയെ നമ്മൾ അംഗീകരിച്ചേ മതിയാകൂ."
റിവേഴ്സ് സ്വിങ്ങും മാരക യോർക്കറുകളും; ഇൻസ്റ്റാഗ്രാമിലെ പരിശീലനം വെറുതെയല്ല
പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തിൽ അർജുൻ എറിഞ്ഞ തകർപ്പൻ യോർക്കറിനെയും അശ്വിൻ പുകഴ്ത്തി. "ഇന്നത്തെ മത്സരത്തിൽ പന്ത് അല്പം റിവേഴ്സ് സ്വിങ് ചെയ്തപ്പോൾ അവൻ ആ യോർക്കർ വളരെ കൃത്യമായാണ് എക്സിക്യൂട്ട് ചെയ്തത്. ഞാൻ അവന്റെ ഇൻസ്റ്റാഗ്രാമിലെ വീഡിയോകൾ അടക്കം കാണാറുണ്ട്. അവൻ യോർക്കറുകൾ എറിയാൻ വേണ്ടി മാത്രം ഒരുപാട് പരിശീലനം നടത്താറുണ്ട്," അശ്വിൻ കൂട്ടിച്ചേർത്തു. സീസണിൽ ഉടനീളം ബെഞ്ചിലിരുന്നിട്ടും ലഭിച്ച ഒരൊറ്റ അവസരത്തിൽ പഞ്ചാബ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിനെ മാരക യോർക്കറിലൂടെ വീഴ്ത്തിയ അർജുന്റെ ആത്മവിശ്വാസത്തെയാണ് അശ്വിൻ അഭിനന്ദിച്ചത്. പഞ്ചാബിനെതിരെ നാല് ഓവറിൽ 36 റൺസ് വഴങ്ങി അർജുൻ ഒരു വിക്കറ്റ് നേട്ടം സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications