'രോഹിത്, കോലി, പൊള്ളാര്‍ഡ്, ബട്‌ലര്‍'- അശ്വിന്റെ ഇരകളുടെ പേര് നിരത്തി പ്രശംസിച്ച് മുഹമ്മദ് കൈഫ്

മുംബൈ: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടി20 ടീമില്‍ തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിനെ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം പുറത്തെടുത്തതാണ് അശ്വിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീം ജഴ്‌സിയില്‍ മടങ്ങിവരാന്‍ സഹായിച്ചത്. ഇപ്പോഴിതാ അശ്വിനെ പരിമിത ഓവര്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് മികച്ച നീക്കമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകനുമായ മുഹമ്മദ് കൈഫ്. ട്വിറ്ററിലൂടെയാണ് കൈഫ് തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ അശ്വിന്‍ പുറത്താക്കിയ സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കൈഫിന്റെ ട്വീറ്റ്.

'വിരാട്, രോഹിത്, പൊള്ളാര്‍ഡ്, വാര്‍ണര്‍, ഡീകോക്ക്, കരുണ്‍, ബട്‌ലര്‍, സ്മിത്ത്, പടിക്കല്‍സപുരാന്‍. വായിക്കുക, വീണ്ടും വായിക്കുക. 13ാം സീസണില്‍ അശ്വിന്‍ വീഴ്ത്തിയ വലിയ വിക്കറ്റുകള്‍. കൂടുതലും പവര്‍പ്ലേയില്‍. അശ്വിന്‍ ഇപ്പോഴും ഇന്ത്യയുടെ ടി20 ടീമിന്റെ സമ്പത്താണെന്നാണ് കരുതുന്നത്'- കൈഫ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ടെസ്റ്റ് നിരയിലെ സജീവ സാന്നിധ്യമാണെങ്കിലും പരിമിത ഓവര്‍ ടീമില്‍ ഏറെ നാളായി അശ്വിന്‍ പുറത്താണ്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സര ശേഷം അശ്വിന്‍ ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ കളിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ട് രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ആയിരുന്നു. പിന്നീട് കുല്‍ദീപ് യാദവ്,യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് ഉയര്‍ന്നു വന്നതോടെ ജഡേജയും അശ്വിനും പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. പിന്നീട് ജഡേജ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും അശ്വിനെ പരിമിത ഓവറിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. നിലവിലെ ടീമില്‍ സ്പിന്‍ കരുത്ത് സമീപ കാലത്തായി പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അതിനാലാണ് സീനിയര്‍ താരമായ അശ്വിനെ വീണ്ടും ടി20 ടീമിലേക്ക് പരിഗണിക്കാന്‍ കാരണം.

34കാരനായ അശ്വിന്‍ 46 ടി20 മത്സരങ്ങളിലാണ് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. 52 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 30.75 ശരാശരിയില്‍ 123 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 71 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 675 റണ്‍സും അശ്വിന്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്ന അശ്വിന്‍ കഴിഞ്ഞ സീസണിലാണ് ഡല്‍ഹിയിലെത്തിയത്. സിഎസ്‌കെ,റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ് ടീമുകളുടെയും ഭാഗമായിരുന്ന അദ്ദേഹം 154 മത്സരങ്ങളില്‍ നിന്ന് 138 വിക്കറ്റും 412 റണ്‍സുമാണ് നേടിയിട്ടുള്ളത്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, November 19, 2020, 14:41 [IST]
Other articles published on Nov 19, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X