Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുട്ടുകുത്താന്‍ വിസമ്മതിച്ച ഡികോക്ക് കുരുക്കില്‍- പുറത്താക്കാന്‍ സൗത്താഫ്രിക്ക! മുംബൈയും ഒഴിവാക്കും

1

വംശീയതയ്‌ക്കെതിരേയുള്ള ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ (ബിഎല്‍എം) മൂവ്‌മെന്റിനെതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്കിന്റെ കരിയര്‍ അനിശ്ചിതത്വത്തില്‍. മല്‍സരങ്ങള്‍ക്കു തൊട്ടുമുമ്പ് ബിഎല്‍എമ്മിനെ പിന്തുണച്ചു കൊണ്ട് മുഴുവന്‍ താരങ്ങളും നിര്‍ബന്ധമായും കാല്‍മുട്ടിലൂന്നി നില്‍ക്കണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഡികോക്ക് ഇതിനു തയ്യാറായിരുന്നില്ല. താന്‍ ഇതു ചെയ്യില്ലെന്ന പരസ്യ നിലപാടും ഡികോക്ക് സ്വീകരിച്ചിരുന്നു. ലോകകപ്പില്‍ ചൊവ്വാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഡികോക്ക് പിന്‍മാറിയതാണെന്ന് ക്യാപ്റ്റന്‍ ടെംബ ബവുമ വ്യക്തമാക്കിയിരുന്നെങ്കിലും പുറത്താക്കിയതാണെന്നും അഭ്യൂഹങ്ങളുണ്ട്.

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ തീരുമാനത്തെ ധിക്കരിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ഡികോക്കിന്റെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമില്‍ ഇനിയൊരിക്കലും അദ്ദേഹത്തെ കളിപ്പിച്ചേക്കില്ലെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ ലോകകപ്പില്‍ സൗത്താഫ്രിക്കയുടെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഡികോക്കിനെ കണ്ടേക്കില്ല.

2

വംശീയതയ്‌ക്കെതിരേ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതിനെതിരേ നിലകൊണ്ട ഡികോക്കിനെ ഐപിഎല്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കൈവിട്ടേക്കും. താരവുമായുള്ള കരാര്‍ മുംബൈ റദ്ദാക്കുമെന്നാണ് സൂചനകള്‍. ഇന്ത്യയിലും യുഎയിലുമായി നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും 2020ലെ ടൂര്‍ണമെന്റില്‍ മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ഡികോക്ക്.

അതിനിടെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷിലേക്കു ഡികോക്കിനെ കൊണ്ടു വരാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. ഡെയ്‌ലി ടെലഗ്രാഫാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് വിക്ടോറിയ സിഇഒ നിക്ക് കമ്മിന്‍സ് ഡികോക്കിന്റെ നടപടിയെ ന്യായീകരിക്കുന്ന തരത്തില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കാല്‍മുട്ടിലൂന്നി നില്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഞങ്ങളുടെ കളിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉചിതമെന്നു തോന്നുന്ന അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാറുണ്ട്. ഡികോക്കിനെപ്പോലെ കഴിവുറ്റ ഒരു കളിക്കാരനെ കൊണ്ടു വരാന്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കു താല്‍പ്പര്യമുണ്ട്. ഇതു ടൂര്‍ണമെന്റിനെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കുമെന്നും കമ്മിന്‍സ് വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. വളരെ വേഗത്തിലാണല്ലോ ഇത്. ഡികോക്ക് സൗത്താഫ്രിക്ക വിടുമെന്നാണോ പ്രവചിക്കുന്നതെന്നുമായിരുന്നു വാര്‍ണറുടെ മറുചോദ്യം. ഉറപ്പായും ഡികോക്ക് വരുന്നത് ബിബിഎല്ലിനെ സംബന്ധിച്ച് മഹത്തായ കാര്യമായിരിക്കും. അവസരം ലഭിക്കുകയാണെങ്കില്‍ അദ്ദേഹം അതു സ്വീകരിക്കുമെന്നു എനിക്കകുറപ്പുണ്ട്. സൗത്താഫ്രിക്കന്‍ താരങ്ങള്‍ മല്‍സരിക്കുന്ന ഒരുപാട് ലീഗുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ വന്ന് കളിക്കുകയെന്നത് ഏതൊരു അന്താരാഷ്ട്ര താരത്തെ സംബന്ധിച്ചും നല്ല കാര്യമാണെന്നും വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, October 27, 2021, 17:17 [IST]
Other articles published on Oct 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+