ദക്ഷിണാഫ്രിക്കയെ ഇനി ഡികോക്ക് നയിക്കും, ഡുപ്ലെസി പിന്‍മാറി

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെ നിയമിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു കളികളിലും ഡികോക്ക് ടീമിനെ നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി പരിക്കുമൂലം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഡികോക്കിന് നറുക്കുവീണത്. ലങ്കയ്‌ക്കെതിരായ ഏക ട്വന്റി20 മല്‍സരത്തിനുള്ള ടീമിന്റെ ക്യാപ്റ്റനായി ജീന്‍ പോള്‍ ഡുമിനിയെതിരഞ്ഞെടുത്തു.
ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിനിടെയാണ് ക്യാച്ച് ചെയ്യാനുള്ള ശ്രമത്തിനിടെ ഡുപ്ലെസിയുടെ തോളിനു പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയായിരുന്നു. ക്യാപ്റ്റനെന്ന വലിയ ഉത്തരവാദിത്വം തന്നെ അല്‍പ്പം ഭയപ്പെടുത്തുന്നുവെന്നായിരുന്നു ഡികോക്കിന്റെ പ്രതികരണം. ദേശീയ ടീമിനെ നയിക്കാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഡുപ്ലെസി നിര്‍ത്തിയ ഇടത്തു നിന്ന് തന്നെ തുടങ്ങാനാണ് ശ്രമം. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പിന്തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു ക്യാപ്റ്റനെന്ന നിലയില്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും ഡികോക്ക് പറഞ്ഞു. നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications