Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വിദേശ താരങ്ങള്‍ ഇനി നാലു പോരാ, അഞ്ചാക്കണം! കാരണം ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കെ പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കമന്റേറ്റര്‍ ആകാശ് ചോപ്ര. നിലവില്‍ നാലു വിദേശ താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി. ഇതു അഞ്ചാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിനുള്ള കാരണവും ചോപ്ര ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

1

എട്ടിനു പകരം 10 ഫ്രാഞ്ചൈസികള്‍ കളിക്കാനിരിക്കെ വരാനിരിക്കുന്ന സീസണില്‍ ഓരോ ടീമിനും ചുരുങ്ങിയത് അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കാന്‍ അനുമതി നല്‍കണം. ഞാന്‍ ഇതു പറയാനുള്ള പ്രധാന കാരണം ടൂര്‍ണമെന്റിന്റെ നിലവാരം ഇനിയും ഉയര്‍ത്തണമെന്നതാണ്. ഐപിഎല്ലിനു മുകളില്‍ മറ്റൊരു ടി20 ലീഗും വരാന്‍ പാടില്ല. നിലവില്‍ പല കാരണങ്ങള്‍ കൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎല്ലാണ്. അടുത്ത സീസണില്‍ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തിയാല്‍ കളി നിലവാരം ഇനിയുമുയരുമെന്നും ചോപ്ര നിരീക്ഷിച്ചു.

ഫ്രാഞ്ചൈസികളുടെ എണ്ണം കൂടാനിരിക്കെ അഞ്ചു വിദേശ താരങ്ങളെങ്കിലും പ്ലെയിങ് ഇലവനിലെത്തിയാല്‍ മാത്രമേ ഐപിഎല്ലിന്റെ നിലവാരം ഉയരുകയുള്ളൂ. കാരണം നിവലവില്‍ ഐപിഎല്ലില്‍ എട്ടു ടീമുകളുണ്ട്. ഇവയില്‍ ഓരോന്നിലും ഏഴ് ഇന്ത്യക്കാരും നാലു വിദേശ താരങ്ങളും വീതമാണ് കളിക്കുന്നത്. ചില ടീമുകള്‍ക്കു മികച്ച ഇന്ത്യന്‍ താരങ്ങളുണ്ട്, എന്നാല്‍ കൂടുതല്‍ ടീമുകള്‍ക്കും മികച്ച ഇന്ത്യന്‍ കളിക്കാരില്ലെന്നതാണ് യാഥാര്‍ഥ്യം.

അതുകൊണ്ടു തന്നെ അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കുന്നത് ഈ ഫ്രാഞ്ചൈസികള്‍ക്കു ആശ്വാസമാവും. ഇതു ടീമിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം കളിയുടെ നിലവാരവും വര്‍ധിപ്പിക്കും. അടുത്ത സീസണില്‍ 10 ഫ്രാഞ്ചൈസികളിലും നാലു വീതം വിദേശ താരങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അതു തീര്‍ച്ചയായും കളിയുടെ നിലവാരം കുറയ്ക്കും. ഐപിഎല്ലിന് ഇപ്പോഴുള്ള ഒന്നാംസ്ഥാനം അതു നഷ്ടപ്പെടുത്താനും ഇടയാക്കിയേക്കുമെന്നും ചോപ്ര വിലയിരുത്തി.

നാലു വിദേശ താരങ്ങളെന്ന നിബന്ധനയെ തുടര്‍ന്ന് ഈ സീസണില്‍ പല മികച്ച വിദേശ താരങ്ങള്‍ക്കും ഭൂരിഭാഗം മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു. ടിം സെയ്‌ഫേര്‍ട്ട്, ആന്റിച്ച് നോര്‍ക്കിയ, ഡ്വയ്ന്‍ ബ്രാവോ, ലോക്കി ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്‌നര്‍, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മലാന്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

Story first published: Friday, May 14, 2021, 18:05 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+