ചെന്നൈയില്‍ പിഴച്ചു, ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുമോ? എല്ലാമറിയാം
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ഒരുപടി കൂടി അടുക്കാനുള്ള സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ വന്‍ തോല്‍വിയോടെ ഇന്ത്യ നഷ്ടപ്പെടുത്തിയത്. 227 റണ്‍സിന് ഇംഗ്ലീഷുകാര്‍ ഇന്ത്യയെ ചെന്നൈയില്‍ കശാപ്പ് ചെയ്യുകയായിരുന്നു. ഈ തോല്‍വി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നേരത്തേ ഒന്നാമതായിരുന്ന ഇന്ത്യയെ നാലാംസ്ഥാനത്തേക്കു പിന്തള്ളുകയും ചെയ്തിരിക്കുകയാണ്. ഇംഗ്ലണ്ടാവട്ടെ ആദ്യമായി ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഷൂട്ടൗട്ടെന്നായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര ചൂണ്ടിക്കാണിക്കപ്പെട്ടത്. അതിനിടെ പരമ്പരയൊന്നും ഉടനില്ലെങ്കിലും ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഫലം ഉറ്റുനോക്കി ഓസ്‌ട്രേലിയയും രംഗത്തുണ്ട്. കാരണം പരമ്പരഫലം അവരുടെയും ഫൈനല്‍ സാധ്യതകളെ സ്വാധീനിക്കുന്നതാണ്. ഓസീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ളള പരമ്പര മാറ്റിവച്ചതിനാല്‍ ന്യൂസിലാന്‍ഡ് ഇതിനകം ഫൈനലിലെത്തിക്കഴിഞ്ഞു. ശേഷിച്ച ഒരു ബെര്‍ത്തിനായാണ് ഇപ്പോള്‍ പിടിവലി. ഇന്ത്യ, ഇംഗ്ലണ്ട്, ഓസീസ് എന്നീ മൂന്നു ടീമുകളുടെയും ഫൈനല്‍ സാധ്യത ഇനിയെങ്ങനെയാവുമെന്നു നമുക്ക് നോക്കാം.

ഇന്ത്യക്കു ജയിക്കണം
ഇംഗ്ലണ്ടിനെതിരേ ഇനി മൂന്നു ടെസ്റ്റുകള്‍ കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഫൈനലിലേക്കുള്ള വഴി ഇനിയും ഇന്ത്യക്കു മുന്നില്‍ തുറന്നു കിടക്കുകയാണ്. ഇനിയുള്ള മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും ജയിക്കുകയും ഒന്നു സമനിലയിലാവുകയും ചെയ്താല്‍ ഇന്ത്യക്കു ഫൈനലിലെത്താം.
ഇതല്ലാതെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു ഓപ്ഷന്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ജയിച്ച് പരമ്പര 3-1ന് നേടുകയെന്നതാണ്.

ഇംഗ്ലണ്ടിന്റെ സാധ്യത
ഇന്ത്യക്കെതിരേ ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചിരിക്കുന്നത്. ഇനി അവര്‍ക്കു തുടര്‍ന്നുള്ള ടെസ്റ്റുകളിലും ഇതാവര്‍ത്തിച്ചാല്‍ ഫൈനലിലേക്കു മുന്നേറാം. നാലു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്നതാണ് ഇംഗ്ലണ്ടിന് ഫൈനലിലെത്താനുള്ള ഒരു വഴി. ഇനി മൂന്നു ടെസ്റ്റുകള്‍ ജയിച്ച് ഒന്നില്‍ സമനില വഴങ്ങിയാലും ഇംഗ്ലണ്ട് ഫൈനലിലുണ്ടാവും. മൂന്നാമത്തെ വഴി ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കുകയെന്നതാണ്. അങ്ങനെ സംഭവിച്ചാലും 3-1ന്റെ പരമ്പര വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലേക്കു ടിക്കറ്റെടുക്കും.

പ്രതീക്ഷയോടെ ഓസ്‌ട്രേലിയ
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഇനി ടെസ്റ്റ് പരമ്പരയൊന്നും കളിക്കുന്നില്ലെങ്കിലും ഓസ്‌ട്രേലിയ ഇപ്പോഴും ഫൈനല്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഫലം ആശ്രയിച്ചാണ് ഇനിയവരുടെ ഭാവി.
ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ പരമ്പല നേടുകയോ, ടെസ്റ്റ് പരമ്പര സമനിലയില്‍ പിരിയുകയോ ചെയ്താല്‍ ഓസീസിനു ഫൈനല്‍ കളിക്കാം. നാലു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 1-0, 2-0, 2-1 എന്നിവയില്‍ ഏതെങ്കിലുമൊരു മാര്‍ജിനില്‍ ജയിച്ചാല്‍ ഓസീസിന് ഫൈനലിലെത്താം. അല്ലെങ്കില്‍ പരമ്പര 1-1, 2-2 എന്ന മാര്‍ജിനില്‍ സമനിലയില്‍ കലാശിച്ചാലും ഓസീസിന് പ്രതീക്ഷയ്ക്കു വകയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications