Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചതുരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യ എക്ക് വീണ്ടും തോല്‍വി; പണിതന്നത് ദക്ഷിണാഫ്രിക്ക

ബെംഗളൂരു: ചതുരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ എക്ക് വീണ്ടും തോല്‍വി. സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക എയോടാണ് ഇന്ത്യന്‍ എ ടീം തോല്‍വി വഴങ്ങിയത്.

ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക എയോട് ഇന്ത്യ എ നാല് വിക്കറ്റിന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക എയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.


ഇന്ത്യ എ 157ന് പുറത്ത്

ഇന്ത്യ എ 157ന് പുറത്ത്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 37.3 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദീപക് ചഹാര്‍ (38), മലയാളി താരം സഞ്ജു വി സാംസണ്‍ (36) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യ എ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

അഞ്ച് വിക്കറ്റ് പ്രകടനവുമായി പറ്റേഴ്‌സണ്‍

അഞ്ച് വിക്കറ്റ് പ്രകടനവുമായി പറ്റേഴ്‌സണ്‍

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ന്‍ പറ്റേഴ്‌സണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 9.3 ഓവറില്‍ രണ്ട് മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് വിട്ടുകൊടുത്താണ് പറ്റേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. റോബി ഫ്രൈലിന്‍ക്, സിസാന്‍ മഗാറ്റ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒത്തുപിടിച്ച് ദക്ഷിണാഫ്രിക്ക എ

ഒത്തുപിടിച്ച് ദക്ഷിണാഫ്രിക്ക എ

മറുപടിയില്‍ ദക്ഷിണാഫ്രിക്ക 37.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 86 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 47 റണ്‍സെടുത്ത പീറ്റര്‍ മലാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ ഖായ സോന്‍ഡോ (4) മാത്രമാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഇന്ത്യ എക്കു വേണ്ടി ഖലീല്‍ അഹ്മദ് മൂന്നും ക്രുനാല്‍ പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി. മായങ്ക് മാര്‍ക്കണ്ഡെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. അഞ്ച് വിക്കറ്റിനൊപ്പം ബാറ്റിങില്‍ 12 റണ്‍സ് നേടുകയും ചെയ്ത ഡെയ്ന്‍ പറ്റേഴ്‌സനാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, August 27, 2018, 16:38 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+