For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചതുരാഷ്ട്ര ക്രിക്കറ്റ്: കംഗാരു ഫ്രൈ വച്ച് യുവ ഇന്ത്യ. തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ബി ടീമിന് കിരീടം

By Lekhaka

ബെംഗളൂരു: ചതുരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബി ടീമിന് കിരീടം. ഫൈനലില്‍ ശക്തരായ ഓസ്‌ട്രേലിയ എ ടീമിനെ തരിപ്പണമാക്കിയാണ് ഇന്ത്യന്‍ ബി ടീമിന്റെ കിരീടനേട്ടം.

ഏകപക്ഷീയമായ ഫൈനലില്‍ ഇന്ത്യ ബി ടീം ഒമ്പത് വിക്കറ്റിന് കംഗാരുപ്പടയെ തകര്‍ക്കുകയായിരുന്നു. ഇരു ടീമുകള്‍ക്ക് പുറമേ ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എ ടീമുമാണ് ടൂര്‍ണമെന്റില്‍ മല്‍സരിച്ചിരുന്നത്. ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

ഓസീസ് 225ന് ഓള്‍ഔട്ട്

ഓസീസ് 225ന് ഓള്‍ഔട്ട്

ടോസ് നേടിയ ഇന്ത്യ ബി ടീം ആസ്‌ത്രേലിയ എയെ ബാറ്റിങിനയക്കുകയായിരുന്നു. ഓരോ ഇടവേളകളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയ 47.5 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

77 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടെ 72 റണ്‍സെടുത്ത ഡാരി ഷോട്ടാണ് ഓസ്‌ട്രേലിയ എ ടീമിന്റെ ടോപ്‌സ്‌കോറര്‍. അലെക്‌സ് കാരി 53 റണ്‍സുമായി ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

മികച്ച ബൗളിങ് കാഴ്ചവച്ച് ഇന്ത്യ

മികച്ച ബൗളിങ് കാഴ്ചവച്ച് ഇന്ത്യ

ഓസീസ് ബാറ്റിങ് നിരയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്ന് തഴയുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം കണ്ടെത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രെയാഷ് ഗോപാലാണ് വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്.

സിദ്ദാര്‍ഥ് കൗള്‍, നവ്ദീപ് സയ്‌നി, ദീപക് ഹൂഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.

തകര്‍ത്തടിച്ച് ഇന്ത്യന്‍ ബാറ്റിങ് നിര

തകര്‍ത്തടിച്ച് ഇന്ത്യന്‍ ബാറ്റിങ് നിര

മറുപടിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ത്തടിച്ചപ്പോള്‍ 36.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസ വിജയം നേടുകയായിരുന്നു. 13 റണ്‍സെടുത്ത ഇഷാന്‍ കിഷാന്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാതെ പോയത്.

അര്‍ധസെഞ്ച്വറിയുമായി പാണ്ഡെ, അഗര്‍വാള്‍, ഗില്‍

അര്‍ധസെഞ്ച്വറിയുമായി പാണ്ഡെ, അഗര്‍വാള്‍, ഗില്‍

അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെയും (73*) സുബ്മാന്‍ ഗില്ലിന്റേയും (66*) ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റേയും (69) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

54 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. 84 പന്ത് നേരിട്ട ഗില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി. 67 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് അഗര്‍വാളിന്റെ ഇന്നിങ്‌സ്. മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, August 29, 2018, 17:12 [IST]
Other articles published on Aug 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+