Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചതുരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യ ബി ടീമിനും തോല്‍വി; ആവേശപ്പോരില്‍ വീഴ്ത്തിയത് കംഗാരുപ്പട

ബെംഗളൂരു; ഇന്ത്യ എക്കു പിന്നാലെ ഇന്ത്യ ബി ടീമിനും തോല്‍വി. ചതുരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ എ ടീമിനോടാണ് ഇന്ത്യ ബി ടീം തോല്‍വി വഴങ്ങിയത്. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരിനൊടുവിലാണ് കംഗാരുപ്പടയ്ക്കു മുന്നില്‍ ഇന്ത്യ ബി ടീം തോല്‍വി സമ്മതിച്ചത്.

മഴയെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേയായിരുന്നു ഓസീസിന്റെ വിജയം. നേരത്തെ, ദക്ഷിണാഫ്രിക്ക എയോട് ഇന്ത്യ എ ടീം പരാജയം ഏറ്റുവാങ്ങിയിരുന്നു.

സെഞ്ച്വറിയുമായി മനീഷ് പാണ്ഡെ

സെഞ്ച്വറിയുമായി മനീഷ് പാണ്ഡെ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 276 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെ (117*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്.

പുറത്താവാതെ 109 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. മായങ്ക് അഗര്‍വാള്‍ (36), ഇഷാന്‍ കിഷാന്‍ (31), ദീപക് ഹൂഡ (30) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓസീസിനു വേണ്ടി മൈക്കല്‍ നെസര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മഴ ഓസീസ് വിജയലക്ഷ്യം 247 റണ്‍സ്

മഴ ഓസീസ് വിജയലക്ഷ്യം 247 റണ്‍സ്

277 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഓസീസ് 24.1 ഓവറില്‍ നാല് വിക്കറ്റിന് 132 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ഇതേ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന്റെ വിജയലക്ഷ്യം 40 ഓവറില്‍ 247 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു.

സെഞ്ച്വറിയുമായി കവ്ജ, വില്‍ഡര്‍മുത്തും തിളങ്ങി

സെഞ്ച്വറിയുമായി കവ്ജ, വില്‍ഡര്‍മുത്തും തിളങ്ങി

മറുപടിയില്‍ ഓപ്പണര്‍ ഉസ്മാന്‍ കവ്ജയുടെയും (101*) ജാക്ക് വില്‍ഡര്‍മുത്തിന്റേയും (62*) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ അവസാന പന്തില്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേ ഓസീസ് വിജയത്തീരമണിയുകയായിരുന്നു.

93 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് കവ്ജയുടെ ഇന്നിങ്‌സ്. 42 പന്ത് നേരിട്ട വില്‍ഡര്‍മുത്തിന്റെ ഇന്നിങ്‌സില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യ ബി ടീമിനായി ജലജ് സക്‌സേന രണ്ടും ശ്രെയാഷ് ഗോപാല്‍, ദീപക് ഹൂഡ, കുല്‍വന്ത് കെജറോലിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. ഓസീസ് താരം ഉസ്മാന്‍ കവ്ജയാണ് മാന്‍ ഓഫ് ദി മാച്ച്.

ഓസീസിന്റെ രണ്ടാം ജയം

ഓസീസിന്റെ രണ്ടാം ജയം

ടൂര്‍ണമെന്റില്‍ ഓസീസിന്റെ രണ്ടാം വിജയമാണിത്. ഒന്നാംസ്ഥാനത്തുള്ള ഇന്ത്യ ബി ടീമിനും ഓസീസ് എക്കും ഒരേ പോയിന്റ് വീതമാണുള്ളത്. എന്നാല്‍, നെറ്റ്‌റണ്‍റേറ്റില്‍ ഇന്ത്യ ബിയാണ് തലപ്പത്ത്. ദക്ഷിണാഫ്രിക്ക എയും ഇന്ത്യ എയുമാണ് യഥാക്രമം മൂന്നു മുതല്‍ നാല് സ്ഥാനങ്ങളില്‍.

Story first published: Monday, August 27, 2018, 18:08 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+