Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വേണ്ടാത്തവരെ 'തൂക്കി' വെളിയിലിട്ടു... ഇനി പഴ്‌സില്‍ എത്ര? എത്ര പേരെ വാങ്ങാം, എല്ലാമറിയാം

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ തങ്ങള്‍ ഒപ്പം നിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയതോടെ ഇനി ലേലത്തിനു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്. ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ വച്ചാണ് താരലേലം നടക്കുന്നത്. ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് കൊല്‍ക്കത്ത ലേലത്തിനു വേദിയാവുന്നത്.

71 താരങ്ങളെയാണ് അടുത്ത സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയത്. 35 താരങ്ങളടക്കം ആകെ 127 പേരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുകയും ചെയ്തു. ഇനി നടക്കാനിരിക്കുന്ന ലേലത്തില്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും എത്ര രൂപ ചെലവഴിക്കാമെന്നും എത്ര പേരെ ടീമിലേക്കു കൊണ്ടു വരാമെന്നുമുള്ള കണക്കുകള്‍ പരിശോധിക്കാം.

കൂടുതല്‍ പണമുള്ളത് പഞ്ചാബിന്

കൂടുതല്‍ പണമുള്ളത് പഞ്ചാബിന്

ലേലത്തില്‍ വാരിയെറിയാന്‍ കൂടുതല്‍ പണം ശേഷിക്കുന്നത് ഇനി കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. 42.07 കോടി രൂപ ഇനി പഞ്ചാബിന്റെ പഴ്‌സിലുണ്ട്. ബാലന്‍സിന്റെ കാര്യത്തില്‍ തൊട്ടു താഴെ നില്‍ക്കുന്നത് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. 35.65 കോടി രൂപ കെകെആറിന്റെ പക്കലുണ്ട്.
28.90 കോടി രൂപയുള്ള രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാംസ്ഥാനത്തുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (27.90 കോടി), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (27.85 കോടി) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (17 കോടി), ചെന്നൈ സൂപ്പര്‍ കിങ്‌സ് (14.60 കോടി), മുംബൈ ഇന്ത്യന്‍സ് (13.05 കോടി) എന്നിവരാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍.

വാതില്‍ തുറന്ന് ആര്‍സിബി

വാതില്‍ തുറന്ന് ആര്‍സിബി

ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വാങ്ങിക്കാന്‍ സ്ലോട്ടുള്ളത് വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. ആകെ 12 പുതിയ കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കാന്‍ ആര്‍സിബിക്കു കഴിയും. ഇവരില്‍ ആറു പേര്‍ വിദേസ താരങ്ങളായിരിക്കണം.
11 വീതം താരങ്ങളെ വാങ്ങാന്‍ 'അവകാശമുള്ള' കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് വാക്കന്‍സിയുടെ കാര്യത്തില്‍ രണ്ടാമത്. കെകെആറിനും രാജസ്ഥാനും നാലു വീതവും ഡല്‍ഹിക്ക് അഞ്ചു വിദേശതാരങ്ങളെും വാങ്ങാം.
കിങ്‌സ് ഇലവന്‍ പഞ്ചാബ് 9 (നാല് വിദേശ താരം), മുംബൈ ഇന്ത്യന്‍സ് 7 (2), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 7 (2), ചെന്നൈ സൂപ്പര്‍ കിങ്‌സ് 5 (2) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഒഴിവാക്കപ്പെട്ട കളിക്കാര്‍

ഒഴിവാക്കപ്പെട്ട കളിക്കാര്‍

സിഎസ്‌കെ- ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് ബില്ലി, ധ്രുവ് ഷോറെ, മോഹിത് ശര്‍മ, സാം ബില്ലിങ്‌സ്, സ്‌കോട്ട ക്യുഗെലൈന്‍.
മുംബൈ- യുവരാജ് സിങ്, ആദം മില്‍നെ, അല്‍സാറി ജോസഫ്, ബരീന്ദര്‍ സ്രാന്‍, ബെന്‍ കട്ടിങ്, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, എവിന്‍ ലൂയിസ്, ജാസണ്‍ ബെറന്‍ഡോര്‍ഫ്, പങ്കജ് ജൈസ്വാള്‍, രസിഖ് ധര്‍.
ഹൈദരാബാദ്- ദീപക് ഹൂഡ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റിക്കി ഭൂയ്, ഷാക്വിബുല്‍ ഹസന്‍, യൂസുഫ് പഠാന്‍.
ഡല്‍ഹി- അങ്കുഷ് ബെയ്ന്‍സ്, ബി അയ്യപ്പ, ക്രിസ് മോറിസ്, കോളിന്‍ ഇന്‍ഗ്രാം, കോളിന്‍ മണ്‍റോ, ഹനുമാ വിഹാരി, ജലജ് സക്‌സേന, മന്‍ജ്യോത് കല്‍റ, നാതു സിങ്.
പഞ്ചാബ്- അഗ്നിവേശ് അയാച്ചി, ആന്‍ഡ്രു ടൈ, ഡേവിഡ് മില്ലര്‍, മോയ്‌സസ് ഹെന്‍ഡ്രിക്‌സ്, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറെന്‍, വരുണ്‍ ചക്രവര്‍ത്തി.
കൊല്‍ക്കത്ത- ആന്റിച്ച് നോര്‍ട്ടെ, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ക്രിസ് ലിന്‍, ജോ ഡെന്‍ലി, കെസി കരിയപ്പ, മാറ്റ് കെല്ലി, നിഖില്‍ നായിക്ക്, പിയൂഷ് ചൗള, പൃഥ്വി രാജ് യാറ, റോബിന്‍ ഉത്തപ്പ, ശ്രീകാന്ത് മുന്ദെ.
രാജസ്ഥാന്‍- ആര്യമാന്‍ ബിര്‍ല, ആഷ്ടണ്‍ ടേര്‍ണര്‍, ഇഷ് സോധി, ജയദേവ് ഉനാട്കട്ട്, ലിയാം ലിവിങ്‌സ്‌റ്റോണ്‍, ഒഷെയ്ന്‍ തോമസ്, പ്രശാന്ത് ചോപ്ര, രാഹുല്‍ ത്രിപാഠി, ശുഭം രഞ്ജനെ, സ്റ്റുവര്‍ട്ട് ബിന്നി, സുദേശന്‍ മിഥുന്‍.
ആര്‍സിബി- അക്ഷ്ദീപ് നാഥ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഹെന്റിച്ച് ക്ലാസെന്‍, ഹിമ്മത്ത് സിങ്, കുല്‍വന്ദ് കെജ്രോലിയ, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, മിലിന്ദ് കുമാര്‍, നതാന്‍ കോള്‍ട്ടര്‍നൈല്‍, പ്രയസ് ബര്‍മന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ടിം സോത്തി.

Story first published: Saturday, November 16, 2019, 13:41 [IST]
Other articles published on Nov 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+