Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ദുബായില്‍ ഷമി ഹീറോ ഡാ... ഡല്‍ഹിക്കെതിരേയുള്ളത് കരിയര്‍ ബെസ്റ്റ് പ്രകടനം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമി അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു പഞ്ചാബിനായി ഷമി കാഴ്ചവച്ചത്. സ്പിന്നര്‍മാര്‍ വാഴുമെന്ന് പ്രവചിക്കപ്പെട്ട പിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. കളിയില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ ഷമി പുറത്താക്കുകയും ചെയ്തു. 3.80 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.

1

ഡല്‍ഹിയുടെ ശക്തമായ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ഷമിക്കു കഴിഞ്ഞു. മൂന്നു മുന്‍നിര വിക്കറ്റുകളും ഇന്ത്യന്‍ പേസര്‍ക്കു തന്നെയായിരുന്നു. പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (39) എന്നിവരായിരുന്നു ഷമിയുടെ ഇരകള്‍.

നാലാം ഓവറിലെ മൂന്നാമത്തെ പന്തില്‍ പൃഥ്വിയെ പുറത്താക്കിക്കൊണ്ടായിരുന്നു ഷമിയുടെ തുടക്കം. പിന്നാലെ അപകടകാരിയായ ഹെറ്റ്‌മെയറെയും അദ്ദേഹം വീഴ്ത്തി. ഒരേ ഓവറില്‍ തന്നെയായിരുന്നു ഇത്. അഞ്ചാമത്തെ പന്തില്‍ ബൗണ്ടറി നേടിയ വിന്‍ഡീസ് താരത്തെ തൊട്ടടുത്ത പന്തില്‍ ഷമി പവലിയനിലേക്കു മടക്കി. ഷോട്ട് കളിക്കാന്‍ പഴുത് നല്‍കാതെ ഹെറ്റ്‌മെയറുടെ ദേഹത്തേക്കു വന്ന പന്ത് ബാറ്റിന് അരികില്‍ തട്ടിത്തെറിച്ചപ്പോള്‍ കവേഴ്‌സില്‍ മായങ്ക് ക്യാച്ചെടുക്കുകയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച് ടീമിനെ കരകയറ്റാന്‍ ശ്രമിച്ച ശ്രേയസിനെയാണ് ഷമി മൂന്നാമതായി പറഞ്ഞയച്ചത്.

ഐപിഎല്‍ കരിയറില്‍ ഇത്രയും മികച്ചൊരു പ്രകടനം മുമ്പ് ഷമിയില്‍ നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 21 റണ്‍സിനു മൂന്നു വിക്കറ്റെടുത്തതായിരുന്നു ഇതിനു മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതാണ് ഈ കളിയില്‍ 15 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തു ഷമി തിരുത്തിയത്. ഐപിഎല്‍ കരിയറില്‍ അദ്ദേഹം രണ്ടു തവണ മാത്രമേ ഒരു കളിയില്‍ മൂന്നു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളൂ.

Story first published: Monday, September 21, 2020, 0:09 [IST]
Other articles published on Sep 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+