വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മിന്നല്‍പ്പിണരായ് മായങ്ക്, വേഗമേറിയ രണ്ടാം സെഞ്ച്വറി! മുരളിയെ പിന്തള്ളി

45 പന്തുകളില്‍ നിന്നായിരുന്നു മായങ്കിന്റെ സെഞ്ച്വറി

ഷാര്‍ജ: ഐപിഎല്ലില്‍ കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുതിയൊരു റെക്കോര്‍ഡും തന്റെ പേരില്‍ കുറിച്ചു. ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടത്തിനാണ് മായങ്ക് അവകാശിയായത്. രാജസ്ഥാനെതിരേ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിനു 45 പന്തുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

1

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ മുരളി വിജയിയുടെ റെക്കോര്‍ഡാണ് മായങ്ക് തകര്‍ത്തത്. 2010ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ തന്നെയായിരുന്നു മുരളിയുടെ തകര്‍പ്പന്‍ പ്രകടനം. അന്ന് സെഞ്ച്വറിക്കു വേണ്ടി അദ്ദേഹം നേരിട്ടത് 46 പന്തുകളായിരുന്നു. ഇതാണ് മായങ്ക് 45 ആക്കി തിരുത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് യൂസഫ് പഠാന് അവകാശപ്പെട്ടതാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 37 പന്തുകളിലായിരുന്നു യൂസുഫിന്റെ സെഞ്ച്വറി.

മായങ്കിനെ സംബന്ധിച്ച് ഈ സീസണ്‍ അവിസ്മരണമായി മാറിക്കൊണ്ടിരിക്കുകയാണ്. കരിയറിലെ മികച്ച രണ്ടു സ്‌കോറുകളും അദ്ദേഹം കണ്ടെത്തിയത് ഇത്തവണയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ സീസണിലെ ആദ്യ കളിയില്‍ മായങ്ക് 89 റണ്‍സുമായി മിന്നിയിരുന്നു. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ രാജസ്ഥാനെതിരേ മായങ്ക് ഇതു തിരുത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയിട്ടില്ല, ഉദാഹരണം ദ്രാവിഡ്, രാഹുല്‍- ദേവിനെക്കുറിച്ച് ഗവാസ്‌കര്‍അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയിട്ടില്ല, ഉദാഹരണം ദ്രാവിഡ്, രാഹുല്‍- ദേവിനെക്കുറിച്ച് ഗവാസ്‌കര്‍

IPL 2020: ഇന്ത്യക്കാര്‍ വാഴുന്ന സീസണ്‍- രാഹുല്‍, മായങ്ക്, രോഹിത്, ശുഭ്മാന്‍... കൈയടിച്ചേ തീരൂIPL 2020: ഇന്ത്യക്കാര്‍ വാഴുന്ന സീസണ്‍- രാഹുല്‍, മായങ്ക്, രോഹിത്, ശുഭ്മാന്‍... കൈയടിച്ചേ തീരൂ

ഷാര്‍ജ സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരേ മായങ്ക് അക്ഷരാര്‍ഥത്തില്‍ കത്തിക്കയറുകയായിരുന്നു. 26 പന്തുകളിലായിരുന്നു അദ്ദേഹം ഫിഫ്റ്റി തികച്ചത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ ശ്രേയസ് ഗോപാലിനെതിരേ സിക്‌സര്‍ പറത്തിയായിരുന്നു താരം ഫിഫ്റ്റി ആഘോഷിച്ചത്. പിന്നീട് മായങ്ക് കന്നി സെഞ്ച്വറി തികച്ചതാവട്ടെ ബൗണ്ടറിയിലൂടെയുമായിരുന്നു. ശ്രേയസ് തന്നെയായിരുന്നു ബൗളര്‍.

Story first published: Sunday, September 27, 2020, 21:44 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X