കൊച്ചി: ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിയത് ആഘോഷിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി യുവരാജ് സിംഗ്. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനായി ഇറങ്ങിയ യുവരാജിന് രണ്ട് റണ്‍സ് എടുക്കാനേ കളിഞ്ഞുള്ളൂ. മത്സരത്തില്‍ പഞ്ചാബ് തോല്‍ക്കുകയും ചെയ്തു.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറിന് 130 റണ്‍സെടുക്കാനേ പഞ്ചാബിന് ആയുള്ളൂ. 76 റണ്‍സെടുത്ത മന്ദീപ് സിങാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. മറ്റാര്‍ക്കും മന്ദീപിന് പിന്തുണ നല്കാന് കഴിഞ്ഞില്ല.
എന്നാല്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ രാജസ്ഥാന് ലക്ഷ്യത്തിലെത്തുകയായിരുന്നു. 32 പന്തില്‍ നാല് വീതം സിക്സറും ബൗണ്ടറിയും പായിച്ച് 58 റണ്‍സെടുത്ത ബിഷ്നോയ് സീനിയരാണ് രാജസ്ഥാന്റെ വിജയശില്‍പ്പി.
മറ്റ് മത്സരങ്ങളില്‍ ഉത്തര്‍പ്രദേശ് ഏഴ് വിക്കറ്റിന് മാഹാരാഷ്ട്രയേയും മുംബൈ ആറ് വിക്കറ്റിന് ഒഡീഷയേയും തകര്‍ത്തു. ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് ഹിമാചല്‍പ്രദേശും തോല്‍പ്പിച്ചു.