For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്ത്യക്കാര്‍ വാഴുന്ന സീസണ്‍- രാഹുല്‍, മായങ്ക്, രോഹിത്, ശുഭ്മാന്‍... കൈയടിച്ചേ തീരൂ

മികച്ച പ്രകടനമാണ് ആദ്യവാരം ഇന്ത്യന്‍ താരങ്ങള് നടത്തുന്നത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ മികച്ച രീതിയില്‍ മുന്നേറവെ ഇന്ത്യന്‍ താരങ്ങള്‍ കളംവാഴുന്നതാണ് കാണാന്‍ കഴിയുന്നത്. പ്രത്യേകിച്ചും ബാറ്റിങില്‍. പല ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും മിന്നുന്ന പ്രകടനം നടത്തുന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാണ്. യുഎഇയിലെ പിച്ചുകള്‍ ബൗളര്‍മാരേക്കാള്‍ പിന്തുണയ്ക്കുന്നത് ബാറ്റ്‌സ്മാന്‍മാരെ തന്നെയാണെന്നാണ് ആദ്യ വാരത്തിലെ പ്രകടനം പരിശോധിച്ചാല്‍ വ്യക്തമാവുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലില്‍ തുടങ്ങി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമ്പാട്ടി റായുഡു എന്നിവരടങ്ങുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് യുഎഇയില്‍ കസറുന്നത്. ഏഴു ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് ഇതിനകം 70ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ഇവരില്‍ ആറു പേരും ഇന്ത്യന്‍ താരങ്ങളായിരുന്നു. വിദേശ താരങ്ങളുടെ മാനം കാത്തത് സിഎസ്‌കെയുടെ ഫാഫ് ഡുപ്ലെസിയായിരുന്നു (72). ഇതുവരെ നടന്ന മല്‍സരങ്ങളിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

കെഎല്‍ രാഹുല്‍ (132*, എതിരാളി ആര്‍സിബി)

കെഎല്‍ രാഹുല്‍ (132*, എതിരാളി ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പുറത്താവാതെ നേടിയ 132 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്തിന്റെ (128 റണ്‍സ്) പേരിലായിരുന്ന റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയത്.
ആര്‍സിബിക്കെതിരേ വെറും 69 പന്തിലായിരുന്നു രാഹുല്‍ 132 റണ്‍സ് നേടിയത്. സെഞ്ച്വറിക്കു മുമ്പ് രണ്ടു തവണ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ക്യാച്ചുകള്‍ കൈവിട്ടതും അദ്ദേഹത്തിനു തുണയായി.

മായങ്ക് അഗര്‍വാള്‍ (89, എതിരാളി ഡല്‍ഹി)

മായങ്ക് അഗര്‍വാള്‍ (89, എതിരാളി ഡല്‍ഹി)

രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തിന്റെ പേരിലാണ്. പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് 89 റണ്‍ുസുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 60 പന്തിലായിരുന്നു താരം 89 റണ്‍സെടുത്തത്. ഐപിഎല്ലില്‍ മായങ്കിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലായിരുന്നു മായങ്കിന്റെ അവിശ്വസനീയ പ്രകടനം. പഞ്ചാബ് തോല്‍വിയുടെ വക്കില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സ് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. പക്ഷെ ജയത്തിന് തൊട്ടരികില്‍ വച്ച് മായങ്ക് പുറത്തായതോടെ കളി ടൈയില്‍ കലാശിച്ചു. തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറില്‍ ഡല്‍ഹി പഞ്ചാബിനെ തോല്‍പ്പിക്കുകയും ചെയ്തു.

രോഹിത് ശര്‍മ (80, എതിരാളി കെകെആര്‍)

രോഹിത് ശര്‍മ (80, എതിരാളി കെകെആര്‍)

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് മൂന്നാമത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മുംബൈയുടെ രണ്ടാമത്തെ കളിലിയാരിന്നു ഹിറ്റ്മാന്‍ 80 റണ്‍സോടെ മിന്നിയത്. 54 പന്തുകളിലായിരുന്നു അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. ഇതേ ഇന്നിങ്‌സില്‍ തന്നെ രോഹിത് ഐപിഎല്ലില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചിരുന്നു.
രോഹിത്തിന്റെ ഗംഭീര ഇന്നങ്‌സിന്റെ മികവില്‍ കെകെആറിനെ മുംബൈ 49 റണ്‍സിന് തകര്‍ത്തുവിട്ടിരുന്നു.

സഞ്ജു സാംസണ്‍ (74, എതിരാളി സിഎസ്‌കെ)

സഞ്ജു സാംസണ്‍ (74, എതിരാളി സിഎസ്‌കെ)

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനാണ് ലിസ്റ്റില്‍ നാലാംസ്ഥാനം. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിങ്‌സിനെതിയേരയായിരുന്നു മൂന്നാമനായി ഇറങ്ങി സഞ്ജു സംഹാര താണ്ഡവമാടിയത്. വെറും 32 പന്തില്‍ സഞ്ജു 74 റണ്‍സ് അടിച്ചെടുത്തിരുന്നു. ഒമ്പത് കൂറ്റന്‍ സിക്‌സറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സഞ്ജുവിന്റെയും നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും ഫിഫ്റ്റിയുടെ മികവില്‍ സിഎസ്‌കെയെ രാജസ്ഥാന്‍ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

അമ്പാട്ടി റായുഡു (71, എതിരാളി മുംബൈ)

അമ്പാട്ടി റായുഡു (71, എതിരാളി മുംബൈ)

ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മികച്ച വിജയം നേടിക്കൊടുത്തത് 71 റണ്‍സെടുത്ത അമ്പാട്ടി റാുഡുവായിരുന്നു. റണ്‍ ചേസില്‍ ടീമിന്റെ തുടക്കം പാളി നില്‍ക്കെയായിരുന്നു റായുഡു ക്രീസിലെത്തിയത്. 48 പന്തില്‍ 71 റണ്‍സെടുത്ത റായുഡു സിഎസ്‌കെയുടെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ പരിക്കു കാരണം തുടര്‍ന്നു നടന്ന രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.

ശുഭ്മാന്‍ ഗില്‍ (70*, എതിരാളി ഹൈദരബാദ്)

ശുഭ്മാന്‍ ഗില്‍ (70*, എതിരാളി ഹൈദരബാദ്)

യുവ ഓപ്പണര്‍ ശുഭ്മാല്‍ ഗില്ലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയത്തിനു അടിത്തറയിട്ടത്. മികച്ച ഇന്നിങ്‌സ് കളിച്ച ഗില്‍ 62 പന്തില്‍ പുറത്താവാതെ 70 റണ്‍സെടുത്ത് കെകെആറിന് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. അഞ്ചു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഹൈദരാബാദ് നല്‍കിയ 143 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടോവര്‍ ബാക്കിനില്‍ക്കെ കെകെആര്‍ മൂന്നു വിക്കറ്റിനു മറികടന്നു. ഗില്ലും ഇംഗ്ലണ്ട് താരം ഇയോന്‍ മോര്‍ഗനും (42*) ചേര്‍ന്നാണ് കെകെആറിനെ വിജയതീരത്ത് എത്തിച്ചത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സ് നേടിയിരുന്നു.

Story first published: Sunday, September 27, 2020, 17:00 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+