Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം മങ്കാദിങ്, ഇപ്പോള്‍ നോ ബോള്‍.. പിഴച്ചത് ബൗളര്‍ക്കല്ല, അശ്വിന്!! തെറ്റ് സമ്മതിച്ചു

പിഴച്ചത് ബൗളര്‍ക്കല്ല, തെറ്റ് സമ്മതിച്ചു അശ്വിൻ | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന് കഷ്ടകാലം തീരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ കളിയില്‍ മങ്കാദിങിലൂടെ ജോസ് ബട്‌ലറെ റണ്ണൗട്ടാക്കിയതിന്റെ പേരില്‍ ക്രിക്കറ്റ് പ്രേമികളുടെയും മുന്‍ താരങ്ങളുടെയെല്ലാം വിമര്‍ശനം അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കളിയിലും അശ്വിനു മറ്റൊരു തിരിച്ചടി നേരിട്ടു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബാറ്റിങിനെയാണ് അശ്വിന്റെ ഭാഗത്തു നിന്നു വലിയ പിഴവുണ്ടായത്. ഇതേ തുടര്‍ന്നാണ് പഞ്ചാബിന് മല്‍സരത്തില്‍ തോല്‍വി നേരിട്ടത്. രാജസ്ഥാനെതിരേ വിവാദ വിക്കറ്റിലൂടെ ടീമിനെ ജയിപ്പിച്ച അശ്വിന്‍ ഇത്തവണ ടീമിനെ തോല്‍വിയിലേക്കു തള്ളിയിട്ടാണ് വില്ലനായത്.

നോ ബോള്‍ വിവാദം

നോ ബോള്‍ വിവാദം

നോ ബോള്‍ വിവാദമാണ് അശ്വിനെ ഇത്തവണ പ്രതിക്കൂട്ടിലാക്കിയത്. ബൗളര്‍മാരുടെ പിഴവ് കൊണ്ടാണ് സാധാരണ കളിയില്‍ നോ ബോള്‍ കാണാറുള്ളതെങ്കിലും കെകെആറിനെതിരേ പഞ്ചാബിന്റെ നോ ബോളിന്റെ ഉത്തരവാദി അശ്വിനായിരുന്നു.
17ാം ഓവറിലായിരുന്നു മല്‍സരത്തിലെ വഴിത്തിരിവായ നോ ബോള്‍. പുതുതായി ക്രീസിലെത്തിയ ആന്ദ്രെ റസ്സലിനെ മൂന്നു റണ്‍സെടുത്തു നില്‍ക്കെ മുഹമ്മദ് ഷമി ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ ഇ് അംപയര്‍ നോബോള്‍ വിധിച്ചത് പഞ്ചാബാബിന് അപ്രതീക്ഷിത തിരിച്ചടിയായി.

നോ ബോളിനു കാരണം

നോ ബോളിനു കാരണം

ഫീല്‍ഡിങ് ക്രമീകരണത്തില്‍ അശ്വിനു പറ്റിയ പിഴവിനെ തുടര്‍ന്നാണ് അംപയര്‍ നോ ബോള്‍ വിധിച്ചത്. 30 വാര സര്‍ക്കിളിനുള്ളില്‍ നാലു ഫീല്‍ഡര്‍മാര്‍ വേണമെന്ന നിയമം നിലനില്‍ക്കെ മൂന്നു പേരെ മാത്രമേ അശ്വിന്‍ നിയോഗിച്ചിരുന്നുള്ളൂ. ഇതേ തുടര്‍ന്നാണ് അംപയര്‍ നോബോള്‍ വിധിച്ചത്.
അംപയര്‍ നോ ബോള്‍ വിധിച്ചയുടന്‍ അശ്വിനും പഞ്ചാബ് ടീമും ഇതിനെതിരേ അംപയറുമായി വാദിച്ചെങ്കിലും കാരണം വ്യക്തമായതോടെ പിന്‍മാറുകയായിരുന്നു. അതു നോ ബോള്‍ ആയില്ലായിരുന്നെങ്കില്‍ കെകെആര്‍ 218 റണ്‍സ് നേടില്ലായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ റസ്സല്‍ വെറും 17 പന്തില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 48 റണ്‍സ് വാരിക്കൂട്ടി ടീമിനെ വന്‍ സ്‌കോറിലെത്തിക്കുകയും ചെയ്തു.

തെറ്റ് സമ്മതിച്ച് അശ്വിന്‍

തെറ്റ് സമ്മതിച്ച് അശ്വിന്‍

അപ്രതീക്ഷിതമായി നോ ബോള്‍ വഴങ്ങേണ്ടിവന്നത് തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് കൊണ്ടാണെന്ന് മല്‍സരശേഷം അശ്വിന്‍ മാധ്യമങ്ങളോടു പറഞ്ഞു. ചെറിയ ചില കാര്യങ്ങൡ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. അതുകൊണ്ടാണ് വലിയ വില നല്‍കേണ്ടിവന്നത്. നോ ബോള്‍ വഴങ്ങേണ്ടിവന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
നാലു ഫീല്‍ഡര്‍മാര്‍ സര്‍ക്കിനുള്ളില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതായിരുന്നു. തങ്ങള്‍ സര്‍ക്കിളിനുള്ളിലുണ്ടെന്ന് സാധാരണ ഫീല്‍ഡര്‍മാര്‍ തന്നെ സ്വയം ഉറപ്പിക്കുന്നതാണ്. എന്നാല്‍ അവന്റെ അരങ്ങേറ്റ മല്‍സരമായിരുന്നു ഇതെന്നും അശ്വിന്‍ വിശദമാക്കി.
വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ഡസ് വില്‍ജോന്‍ എന്നിവര്‍ ഈ മല്‍സരത്തിലൂടെ പഞ്ചാബിനായി അരങ്ങേറിയിരുന്നു. എന്നാല്‍ ഇവരില്‍ ആരെക്കുറിച്ചാണ് അശ്വിന്‍ പരാമര്‍ശിച്ചതെന്നു വ്യക്തമല്ല.

Story first published: Thursday, March 28, 2019, 10:50 [IST]
Other articles published on Mar 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+